മസ്കത്ത്: മസ്കത്തിലെ അന്താരാഷ്ട്ര സ്കൂൾ വിദ്യാർഥിനിയായ സുനൈറ വഹീദിെൻറ 'ആ രാത്രി' എന്ന നോവലിന് മികച്ച അഭിപ്രായം. പാകിസ്താൻ സ്വദേശിനിയായ ഈ 14കാരിയുടെ നോവൽ ആമസോണിലാണ് പ്രകാശിതമായത്. ചെറുകഥകൾ, േമാട്ടിവേറ്റിവ് രചനകൾ അടക്കം എഴുത്തിൽ സ്വന്തമായ കൈയൊപ്പ് പതിപ്പിച്ച ഇൗ 14 കാരിയുടെ ആദ്യ നോവലാണ് 'ആ രാത്രി'.
ഒരു രാത്രിയിൽ വീടുവിട്ടിറങ്ങിയ കൗമാരക്കാരിയുടെ നിഗൂഢത നിറഞ്ഞ കഥയാണ് 40 പേജുള്ള നോവലിലൂടെ സുനൈറ അനാവരണം ചെയ്യുന്നത്. ഇൗ വർഷം ആദ്യം മുതലാണ് നോവൽ എഴുതാൻ തുടങ്ങിയത്. പ്രൂഫ് റീഡിങ്ങിനും എഡിറ്റിങ്ങിനും ശേഷം അടുത്തിടെയാണ് പുസ്തക രൂപത്തിലാക്കാൻ കഴിഞ്ഞത്. എല്ലാ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ വായിക്കാറുണ്ടെങ്കിലും നിഗൂഢത നിറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതാണ് ഏറെ താൽപര്യമെന്ന് സുനൈറ പറയുന്നു.
സുനൈറയുടെ കൃതികൾ ചെറുകഥകളും മറ്റും ഒമാൻ, പാകിസ്താൻ, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആ രാത്രി' നോവൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായ മോണോമൗസൂമിയാണ് ആമസോൺ അടക്കം വിവിധ തലങ്ങളിൽ എത്തിച്ചത്.
ആമസോൺ നോവൽ പ്രസിദ്ധീകരിച്ചത് വഴി പ്രോത്സാഹനകരമായ നിരവധി വിലയിരുത്തലുകൾ ലഭിച്ചതായി സുനൈറ പറയുന്നു. ഇൗ നേട്ടത്തിന് മാതാപിതാക്കൾക്കും അധ്യാപികയായ േലാണാ ഡേക്കുമാണ് സുനൈറ നന്ദി പറയുന്നത്. ജനങ്ങളിൽ രചനാത്മകമായ മാറ്റങ്ങളുണ്ടാവാൻ എഴുത്ത് തുടരണമെന്നാണ് ആഗ്രഹമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.