ബെ​ല​റൂ​സ് പ്ര​ധാ​ന​മ​ന്ത്രി റോ​മ​ൻ ഗൊ​ലോ​വ്ചെ​ങ്കോ​വു​മാ​യി സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന​മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

സ​യ്യി​ദ് ദീ ​യ​സി​ൻ ബെ​ല​റൂ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്: ഒ​മാ​നി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബെ​ല​റൂ​സ് പ്ര​ധാ​ന​മ​ന്ത്രി റോ​മ​ൻ ഗൊ​ലോ​വ്ചെ​ങ്കോ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തി. ഒ​മാ​നും ബെ​ല​റൂ​സും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് അ​വ​യെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ലെ​ത്തി​യ പ്ര​ധാ​ന മ​ന്ത്രി​​യെ​യും പ്ര​തി​നി​ധി സം​ഘ​​ത്തെ​യും റോ​യ​ൽ എ​യ​ർ പോ​ർ​ട്ടി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യാ​ണ് സ്വീ​ക​രി​ച്ച​ത്. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ഹ​മൂ​ദ് അ​ൽ ഹ​ബ്‌​സി (ഹെ​ഡ് ഓ​ഫ് ദി ​മി​ഷ​ൻ ഓ​ഫ് ഓ​ണ​ർ), റ​ഷ്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​റും ബെ​ല​റൂ​സി​ലെ നോ​ൺ റ​സി​ഡ​ൻ​റ് അം​ബാ​സ​ഡ​റു​മാ​യ ഹ​മൂ​ദ് സ​ലിം അ​ൽ തു​വൈ​ഹ്, ഒ​മാ​നി​ലെ ബെ​ല​റൂ​സ് അം​ബാ​സ​ഡ​ർ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ന്റെ അ​ക​മ്പ​ടി​യോ​ടെ സ​യ്യി​ദ് ബ​ദ​ർ അ​തി​ഥി​യെ പ്ര​ധാ​ന ഹാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വി​ദേ​ശ​കാ​ര്യ ഉ​പ മ​ന്ത്രി, ഒ​മാ​നി​ലെ ബെ​ല​റൂ​സ് അം​ബാ​സ​ഡ​ർ, കൃ​ഷി, ഭ​ക്ഷ്യ ഉ​പ​മ​ന്ത്രി, വ്യ​വ​സാ​യ ഡെ​പ്യൂ​ട്ടി മ​ന്ത്രി, ബെ​ല​റൂ​സ് സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ഒ​മാ​നി​ലെ ഉ​ന്ന​ത പ്ര​തി​നി​ധി​ക​ളു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags:    
News Summary - Syed De Yasin Belarus Held a meeting with the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.