ഒമാനിൽ വെ​ള്ളി​യാ​ഴ്ച​വ​രെ താ​പ​നി​ല ഉ​യ​രും

മ​സ്‍ക​ത്ത്: രാ​ജ്യ​ത്ത് ചൂ​ട് ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച​വ​രെ താ​പ​നി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​യി​രി​ക്കും ചൂ​ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 38- 44 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ടേ​ക്കും. അ​തേ​സ​മ​യം, മ​രു​ഭൂ​മി​യി​ൽ 44 മു​ത​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സു​വ​രെ ഉ​യ​ർ​ന്നേ​ക്കും. അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​ങ്ങ​ളി​ൽ 28 മു​ത​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​ഞ്ഞ താ​പ​നി​ല​യാ​യി​രി​ക്കും.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സു​നൈ​ന​യി​ലാ​ണ്. 46.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ഇ​വി​ടത്തെ ചൂ​ട്. ഇ​ബ്രി 45.7, ബി​ദി​യ്യ 45.4, ഖാ​ബി​ൽ, ബു​റൈ​മി 45.1, നി​സ്‍വ 45, ബി​ദ്ബി​ദ് 44.9, വാ​ദി അ​ൽ മ​ആ​വി​ൽ 44.8 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ അ​നു​ഭവ​പ്പെ​ട്ട താ​പ​നി​ല.

Tags:    
News Summary - Temperature will rise in Oman till Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.