സുഹാർ: സുഹാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷന്റെ ‘തമം’ ഷോർട്ട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനനേതാക്കളും പങ്കെടുത്തു. കലാതിലകവും മലയാളമിഷൻ രാജ്യാന്തര കവിതാലാപന മത്സരത്തിൽ രണ്ടാം സമ്മാനവും നേടിയ ദിയ ആർ. നായർ ഷോർട് ഫിലിം പ്രൊജക്ട് കോർഡിനേറ്റർ റഫീഖ് പറമ്പത്തിന് പോസ്റ്റർ കൈമാറി.
അന്നാസ് പ്രൊഡക്ഷൻ പ്രതിനിധിയും പ്രധാന നടനുമായ ജോസ് ചാക്കോ പങ്കെടുത്തു. അഞ്ച് രാജ്യാന്തര അവാർഡുകൾ നേടിയ ‘സമൂസ’ ഷോർട്ട് ഫിലിം പ്രവർത്തകരാണ് തമം ഒരുക്കുന്നത്. കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന പകയും മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരവും അത് തീർക്കുന്ന സംഭവ ബഹുലമായ ജീവിത നോവുമാണ് തമം പറയുന്നത് എന്ന് സംവിധായകൻ റിയാസ് വലിയകത്ത് പറഞ്ഞു. R4U മീഡിയയാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുക. കഥ സി. ഹനീഫ്, തിരക്കഥ, സംഭാഷണം താജ് കുഞ്ഞിപാറാൽ, പ്രോജക്ട് കോർഡിനേറ്റർ റഫീഖ് പറമ്പത്ത്, ക്രിയേറ്റീവ് ഡയറക്ടർ നിഖിൽ ജേക്കബ്, അസോസിയേറ്റ് ഡയറക്ടർ നവാസ് മാനു, കാമറ, സംവിധാനം റിയാസ് വലിയകത്ത്, എഡിറ്റ് ആൻഡ് ഡി.ഐ എസ്.ജെ ശ്രീജിത്ത്, ടൈറ്റിൽ ആൻഡ് പോസ്റ്റർ ഷാഫി ഷാ എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നവർ. ഏപ്രിലിൽ പുറത്തിറങ്ങുന്ന ഷോർട്ട് ഫിലിമിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതായി തമം പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.