മസ്കത്ത്: ഒമാൻ തീരത്ത് ചത്ത് കരക്കടിഞ്ഞ കൂറ്റൻ തിമിംഗലത്തെ സംസ്കരിച്ചു. ബർകയിലെ അൽ സുവാദി തീരത്തായിരുന്നു ദിവസങ്ങൾക്കുമുമ്പ് തിമിംഗലം കരക്കടിഞ്ഞത്. അതേസമയം, തിമിംഗലം ചത്തത് സ്വാഭാവിക കാരണങ്ങളാലാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
15 മീറ്ററിലധികം നീളമുള്ള തിമിംഗലത്തിന് രോഗബാധയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, നിലവിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ലബോറട്ടറികളിൽ സാമ്പിളുകൾ വിശകലനം ചെയ്യുന്നുണ്ട്.
ഒരു സംഘം 55 മണിക്കൂർ തുടർച്ചയായി അശ്രാന്ത പരിശ്രമം നടത്തിയാണ് പോസ്റ്റ്മോർട്ടവും മറ്റു നടപടിപടികളും പൂർത്തിയാക്കിയത്. തിമിംഗലത്തെ ശരിയായി സംസ്കരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒമാൻ കടലിലെയും അറബിക്കടലിലെയും ആഴത്തിലുള്ള വെള്ളത്തിൽ വസിക്കുന്ന ഇത്തരത്തിലുള്ള തിമിഗംലത്തിന് സധാരണ 18 മീറ്റർ വരെ നീളവും 57,000 കിലോഗ്രാം ഭാരവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.