മസ്കത്ത്: ഒമാനിലെ മലയാളികൾക്കിടയിൽ ജനസേവന കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയറിന് ഇബ്രയിൽ യൂനിറ്റ് രൂപവത്കരിച്ചു. പ്രസിഡൻറായി സഫീർ ഫസ്ലുദ്ദീനെയും സെക്രട്ടറിയായി വിജീഷ് കുമാറിനെയും (സുജിത്) തിരഞ്ഞെടുത്തു. അൽത്താഫ് (വൈ.പ്രസി), നൗഫൽ കോഡൂർ(ജോ.സെക്ര), ഷഫീഖ് തളങ്കര (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇബ്രയിലെ നിരവധി സേവനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു പ്രവാസി വെൽഫെയർ പ്രവർത്തകർ. കോവിഡ് മഹാമാരിയുടെ ആദ്യസമയങ്ങളിൽ അർഹരായവർക്ക് നാട്ടിലേക്കുള്ള യാത്രക്ക് സൗജന്യ ടിക്കറ്റ് നൽകിയും വിമാനം ചാർട്ടർ ചെയ്തും പ്രവാസികളെ നാട്ടിലെത്തിച്ചു. ഭക്ഷണക്കിറ്റ് വിതരണവും കോവിഡ് ബാധിച്ച രോഗികൾക്ക് വേണ്ട സഹായങ്ങളും നൽകി. തുടർന്നും ജനസേവന പ്രവർത്തനങ്ങളിൽ സജീവമായി ഇബ്രയിൽ പ്രവർത്തിക്കുമെന്ന് പ്രസിഡൻറ് സഫീർ ഫസിലുദ്ദീൻ പറഞ്ഞു. പ്രവാസി വെൽഫെയർ കേന്ദ്ര ഭാരവാഹികളായ സാജിദ് റഹ്മാൻ, അബ്ദുൽ അസീസ്, സൈദ് അലി ആതവനാട്, അസീബ് മാള, മുഹമ്മദ് റിയാസ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.