മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ സമുദ്ര സുരക്ഷ സംവിധാനം സജീവമാക്കി. ഒമാനിലെ തുറമുഖങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകളുമായി ബന്ധപ്പെട്ട വിവിധ സമുദ്ര പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള സംയോജിത റഡാർ സംവിധാനത്തിെൻറ നിർമാണ ഭാഗമായാണിത്. രാജ്യത്തിെൻറ എല്ലാ തീരങ്ങളും കവർ ചെയ്യുക, അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകളുടെ സുരക്ഷ വർധിപ്പിക്കുക, ഒമാനിൽ നിക്ഷേപ അന്തരീക്ഷമൊരുക്കുന്നതിന് തുറമുഖങ്ങളുടെ സുരക്ഷ ഉയർത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സോഹാർ തുറമുഖത്ത് നടന്ന ഉദ്ഘാടന ചടങ്ങിന് ഒമാൻ റോയൽ നേവി ആക്ടിങ് കമാൻഡർ ബ്രിഗേഡിയർ ജനറൽ താരിഖ് ബിൻ ഇസ്സ അൽ റയ്സി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.