മസ്കത്ത്: ഒമാനിൽ സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട്. ഒരു മാസത്തിനിടെ 15.1 ശതമാനം പേരുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ജൂണിൽ 52,462 ആയിരുന്ന വിദേശി ജോലിക്കാരുടെ എണ്ണം ജൂലൈയിൽ 44,558 ആയാണ് കുറഞ്ഞത്. ഒരുമാസത്തിനിടെ 7904 പേരാണ് ഒമാൻ വിട്ടത്.
കഴിഞ്ഞവർഷം ജൂൈലയെ അപേക്ഷിച്ച് സർക്കാർ സർവിസിലെ വിദേശികളുടെ എണ്ണത്തിൽ 18.8 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിട്ടുള്ളത്.സ്വകാര്യേമഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ട്. ജൂൺ അവസാനത്തെയും ജൂലൈ അവസാനത്തിലെയും കണക്കുകൾ താരതമ്യപ്പെടുത്തുേമ്പാൾ 31,101 പേരാണ് ജന്മനാടുകളിലേക്ക് മടങ്ങിയതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
നിർമാണ മേഖലയിൽനിന്ന് 19.6 ശതമാനം പേരാണ് ഒമാനിൽനിന്ന് മടങ്ങിയത്. റിയൽ എസ്റ്റേറ്റ്, േഹാൾസെയിൽ ആൻഡ് റീെട്ടയിൽ ട്രേഡ് തുടങ്ങിയ മേഖലകളാണ് അടുത്ത സ്ഥാനത്ത്.ജൂലൈ അവസാനത്തെ കണക്കുപ്രകാരം 5.80 ലക്ഷം ബംഗ്ലാദേശികളാണ് ഒമാനിലുള്ളത്. പാകിസ്താനികളുടെ എണ്ണം 1.85 ലക്ഷമായും ഫിലിപ്പിനോകളുടെ എണ്ണം 46,531 ആയും കുറഞ്ഞു. ഇന്ത്യക്കാരുടെ എണ്ണം ജൂണിൽ 5.67 ലക്ഷമായിരുന്നത് ജൂലൈ അവസാനം 5.42 ലക്ഷമായാണ് കുറഞ്ഞത്.
കോവിഡ് പ്രതിസന്ധി തൊഴിൽ മേഖലയെ തളർത്തിയതോടെയാണ് ഇന്ത്യക്കാർ അടക്കം വിദേശികൾ ഒമാനിൽനിന്ന് മടങ്ങിത്തുടങ്ങിയത്.ഒമാനിൽ നിന്ന് പ്രവാസികളെ കൊണ്ടുപോകുന്നതിന് ഇന്ത്യയിലേക്ക് 400ലധികം വിമാനങ്ങളാണ് സർവിസ് നടത്തിയത്.ഇതിൽ 275 എണ്ണവും ചാർേട്ടഡ് വിമാനങ്ങളാണ്. മൊത്തം 70,000ത്തിലധികം പേരാണ് ഇൗ വിമാനങ്ങളിലായി നാടണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.