മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളായ െഎ.എസ്.എമ്മിലെ ഒാൺലൈൻ ക്ലാസുകൾ ആറുമണിക്കൂറാക്കി. രാവിലെ ഏഴരക്ക് ആരംഭിക്കുന്ന ക്ലാസുകൾ ഉച്ചക്ക് ഒന്നരയോടെയാണ് അവസാനിക്കുന്നത്. ഇതിനിടിയിൽ ലഞ്ച് ബ്രൈക്ക് അടക്കം ഒരു മണിക്കൂർ ഇടവേളയുണ്ട്. ഫിസിക്കൽ എജുക്കേഷൻ, ആർട് ക്ലാസ് അടക്കം സമ്പൂർണ ക്ലാസാണ് മസ്കത്ത് ഇന്ത്യൻ സ്കൂൾ നൽകുന്നത്. അതോടൊപ്പം പിരീഡുകൾക്കിടയിൽ ബ്രേക്കും നൽകുന്നുണ്ട്. ഒമാനിലെ മറ്റൊരു സ്കൂളിലും ആറു മണിക്കൂർ ഒാൺലൈൻ ക്ലാസ് നടക്കുന്നില്ല. അതിനാൽ രക്ഷിതാക്കൾ ഇൗ വിഷയത്തിൽ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്.
ഇത്രയും നീണ്ടസമയം കുട്ടികളെ കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിൽ കുത്തിയിരിപ്പിക്കരുതെന്ന് കരുതുന്ന രക്ഷിതാക്കളുണ്ട്. ഒരു മണിക്കൂർ ഇടവേള ഒഴിവാക്കിയാൽ നേരത്തെ ക്ലാസുകൾ അവസാനിപ്പിക്കാമെന്ന അഭിപ്രായമുള്ളവരുമുണ്ട്. നീണ്ട ഇടവേളകൾ വരുേമ്പാൾ കുട്ടികളുടെ ശ്രദ്ധ തിരിഞ്ഞുപോവുമെന്ന് പറയുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, റമദാൻ പ്രമാണിച്ച് ക്ലാസുകൾ ഒരു മണിക്കൂർ കുറച്ചിട്ടുണ്ട്. ഇപ്പോൾ രാവിലെ എട്ടര മുതലാണ് ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ആറു മണിക്കൂർ ഒാൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായി റൂവിയിൽ താമസക്കാരനായ തൃശൂർ സ്വദേശി അഭിപ്രായപ്പെടുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന തെൻറ മകന് ഇത്രയും സമയം മൊബൈൽ ഫോണിന് മുന്നിലിരിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസുകൾക്കിടയിൽ ഇടവേള വരുേമ്പാൾ കുട്ടികൾ പുറത്ത് പോവുന്നതായും ഇടവേളക്ക് ശേഷം ക്ലാസിലിരിക്കാൻ മടികാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫിസിക്കൺ എജുക്കേഷൻ അടക്കമുള്ള ക്ലാസുകൾ പ്രഹസനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇടവേളകൾ ഒഴിവാക്കിയാൽ നേരത്തെ ക്ലാസുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും കുട്ടികളെ സ്വതന്ത്രമാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ക്ലാസ് സമയം വർധിപ്പിച്ചത് കുട്ടികൾക്ക് പ്രയോജനം ചെയ്യുമെന്ന് കോഴിക്കോട് സ്വദേശിയായ രക്ഷിതാവ് പറഞ്ഞു.നീണ്ടസമയം ക്ലാസ് നടക്കുന്നത് കുട്ടികൾക്ക് സാധാരണ ക്ലാസിെൻറ പ്രതീതിയുണ്ടാക്കുന്നുണ്ട്. രണ്ട് പിരീഡുകൾക്കിടയിൽ 15 മിനിറ്റ് ഇടവേള ലഭിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിനും മറ്റും നല്ലതാണെന്നും അദ്ദേഹം പറയുന്നു. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറും മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും.
ഒാൺലൈൻ ക്ലാസുകൾ പെെട്ടന്നൊന്നും അവസാനിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഒാൺലൈൻ ക്ലാസുകൾ പൂർണ രൂപത്തിലാക്കേണ്ടതുണ്ടെന്നും അതിനാൽ ഫിസിക്കൻ എജുക്കേഷൻ അടക്കമുള്ള പാഠാനുബന്ധ പദ്ധതികൾ ഒാൺലൈൻ ക്ലാസുകളിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അധ്യാപകർ കുട്ടികളെ സൂക്ഷ്മമായി വിലയിരുത്തുന്നതും വിദ്യാർഥികളുടെ ഹാജറും പാഠഭാഗങ്ങളോടുള്ള സമീപനവും രക്ഷിതാക്കളെ അറിയിക്കുന്നത് കൂടുതൽ ഫലപ്രദമായ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.