മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് നൽകിയ അവധി കഴിഞ്ഞ് പൊതു, സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ന് ഓഫിസുകളിലേക്ക് മടങ്ങും. പെരുന്നാൾ ആഘോഷിക്കാൻ വിദേശത്തേക്കുപോയ സ്വദേശികളും വിദേശികളുമുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയിട്ടുണ്ട്.
ഇത്തവണ അഞ്ചു ദിവസത്തെ അവധിയാണ് നൽകിയിരുന്നത്. എന്നാൽ, അടുത്ത വാരാന്ത്യംവരെ അധിക അവധി എടുത്ത് നാട്ടിൽ പോയവരുമുണ്ട്. അതേസമയം, ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഉയർന്നതിനാൽ ഭൂരിഭാഗം പേരും ഇത്തവണ പെരുന്നാൾ ആഘോഷത്തിന് നാടണഞ്ഞിരുന്നില്ല. എന്നാൽ, പെരുന്നാൾ ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി കിട്ടിയ മഴ താപനില കുറക്കുന്നതിന് സഹായകമായി. ഇത് രാജ്യത്തെ ടൂറിസം സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഗുണകരമാകുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നല്ല തിരക്കാണ് ജബൽ ശംസ്, ജബൽ അഖ്ദർ എന്നിവിടങ്ങളിലെല്ലാം അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.