മസ്കത്ത്: ഗൾഫ് മേഖലയിലെ കേരളമായി അറിയപ്പെടുന്ന സലാലയിലെ മഴക്കാല സീസൺ അവസാനിക്കുന്നു. ഗൾഫ് മേഖല മുഴുവൻ പൊള്ളുന്ന ചൂടി േലക്ക് നീങ്ങുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മഴയും തണുപ്പുമായി അനുഗൃഹീത കാലാവസ്ഥയാണ് സലാലയിൽ. മുൻവർഷങ്ങളിൽ കൊടും ചൂടിൽനിന്ന് ആശ്വാസം നേടാൻ നിരവധി സഞ്ചാരികളാണ് സലാലയി േലക്ക് ഒഴുകിയത്. ചാറ്റൽ മഴക്കും ഇൗറൻ കാലാവസ്ഥക്കുമൊപ്പം നിരവധി ആകർഷണീയതകളാണ് സന്ദർശകർക്കായി ഇവിടെയുള്ളത്.
സലാലയുടെ ഹരിത ഭംഗിയും പ്രകൃതി സൗന്ദര്യവും ചരിത്ര സ്മാരകങ്ങളും സന്ദർശകർക്ക് ഹരം പകരുന്നതാണ്. പുരാതന സംസ്കാരത്തിെൻറ നിരവധി കരുതിവെപ്പുകളും ചരിത്രത്തിൽ ഇടംപിടിച്ച സ്മാരകങ്ങളും ഇവിടെയുണ്ട്.
സന്ദർശകരെ ആകർഷിക്കുന്നതാണ് വാദീ ദർബാത്ത്. ചെങ്കുത്തായ പാതകളും പ്രകൃതി മനോഹരമായ താഴ്വരകളും താണ്ടിയാണ് വാദീ ദർബാത്തിൽ എത്തേണ്ടത്. ദർബാത്തിൽ എത്തുന്നവരെ ആകർഷിക്കാൻ വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമുണ്ട്. ഖരീഫ് കാലത്താണ് ഇൗ മനോഹര വെള്ളച്ചാട്ടങ്ങൾ രൂപമെടുക്കുന്നത്. മുകളിൽ മഴ പെയ്യു േമ്പാൾ പൊട്ടിയൊലിക്കുന്ന നീരുറവകളിൽ നിന്നാണ് വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നത്. 30 മീറ്റർ വരെ ഉയരമുള്ള വെള്ളച്ചാട്ടങ്ങളുണ്ടിവിടെ. മലകൾക്ക് മുകളിൽ നിരവധി ഗുഹകളുമുണ്ട്. അടുത്ത കാലം വരെ ചില ഗുഹകളിൽ മനുഷ്യവാസമുണ്ടായിരുന്നു. ദർബാത്തിലെത്തുന്ന സന്ദർശകരെ ആകർഷിക്കുന്ന മറ്റൊന്ന് ബോട്ട് സർവിസാണ്. ബോട്ടുകൾ വാടകക്കെടുത്ത് വിശാലമായ തടാകത്തിൽ ചുറ്റിക്കറങ്ങാം.
ഇൗവർഷം സഞ്ചാരികളെ ആകർഷിച്ചത് ദർബാത്തിലെ ബാർബിക്യു ബോട്ടുകളാണ്. സഞ്ചാരികൾക്ക് ബാർബിക്യു സൗകര്യത്തോടെയുള്ള രണ്ടോ മൂന്നോ ബാർബിക്യു ബോട്ടുകൾ ഇൗവർഷം തടാകത്തിൽ ഇറക്കി. ഇതിൽ ഏറ്റവും വലിയ ബോട്ടിന് ബി.ബി.ക്യൂ ടോനട്ട് എന്നാണ് പേര്. 15 പേർക്ക് ഇരുന്ന് ബാർബിക്യു കളിക്കാനും തടാകം ചുറ്റിക്കാണാനും സൗകര്യമുള്ളതാണിത്. ഇതൊരു ബാർബിക്യു റസ്റ്റാറൻറായാണ് പ്രവർത്തിക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഉടമ യൂസുഫ് ഷൻഫരി പറഞ്ഞു. മറ്റു രണ്ട് ബോട്ടുകളുടെ കൂടി ഉടമയാണ് ഇദ്ദേഹം. ഇൗ ബോട്ടുകൾക്ക് വൻ ഡിമാൻഡാണെന്നും ഒരു പുതുമ എന്ന നിലക്കാണ് ജല റസ്റ്റാൻറ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം കഴിഞ്ഞ സീസണിൽ ആരും സലാലയിൽ എത്തിയിരുന്നില്ല. എന്നാൽ ഇൗ വർഷം സലാലയിൽ മികച്ച കാലാവസ്ഥയാണ്. അതിനാൽ സീസൺ അവസാനിക്കാറായിട്ടും സന്ദർശകരുടെ പ്രവാഹമാണ്. കോവിഡ് വാക്സിൽ എടുത്തവർക്ക് പ്രവേശിക്കാമെന്ന അധികൃതരുടെ അനുവാദം നിരവധി പേരാണ് ഉപയോഗപ്പെടുത്തിയത്. സന്ദർശകർ വർധിച്ചതോടെ സലാലയിലെ വ്യാപാരമടക്കം എല്ലാ മേഖലയിലും ഉണർവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.