പാ​ഠ​പു​സ്ത​ക​ത്തി​ൽ ഇ​നി പ​രി​സ്ഥി​തിശാ​സ്ത്ര പ​ഠ​ന​വും

മ​സ്ക​ത്ത്: ഒ​മാ​നി​ലെ സ്കൂ​ളു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഇ​നി പ​രി​സ്ഥി​തിശാ​സ്ത്ര പ​ഠ​ന​വും ഉ​ൾ​പ്പെ​ടു​ത്തും. പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളും അ​റി​വു​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ക​രാ​നും അ​തു​വ​ഴി പ​രി​സ്ഥി​തി​യു​ടെ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും സു​സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ പ​രി​സ്ഥി​തി ശാ​സ്ത്രം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

2024 -25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 11ാം ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ലും തൊ​ട്ട​ടു​ത്ത വ​ർ​ഷം 2025 -29 മു​ത​ൽ 12ാം ക്ലാ​സി​ലും പ​രി​സ്ഥി​തി ശാ​സ്ത്രം പ​ഠി​പ്പി​ക്കും. ഒ​ന്നാം ഭാ​ഗ​മെ​ന്നോ​ണം പ​രി​സ്ഥി​തി മാ​നേ​ജ്മെ​ന്‍റി​നു​ള്ള ആ​മു​ഖം, പ​രി​സ്ഥി​തി ഗ​വേ​ഷ​ണം, ഡാ​റ്റ ശേ​ഖ​ര​ണം, സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ, വ​ർ​ഗീ​ക​ര​ണ​വും ജൈ​വ​വൈ​വി​ദ്യ​വും എ​ന്നി​വ​യാ​ണ് പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്.

Tags:    
News Summary - The study of ecology in the textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.