മാ​ക് ​റൂ​ഥ​ർ​ഫോ​ർ​ഡ്​

ലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് ഒമാനിൽ എത്തുന്നു

മസ്കത്ത്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് ഒമാൻ സന്ദർശിക്കും. ഒറ്റക്കു ലോകം ചുറ്റുന്ന ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് എന്ന റെക്കോഡ് തകർക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16കാരനായ മാക്റൂഥർഫോർഡ് സുൽത്താനേറ്റിൽ എത്തുന്നത്. ഇദ്ദേഹത്തിന്‍റെ സന്ദർശനത്തിന് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകി. പ്രത്യേകം തയാറാക്കിയ വിമാനത്തിൽ മേയ് 31ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും ഇദ്ദേഹം എത്തിച്ചേരുക. ബ്രിട്ടീഷ്, ബെൽജിയൻ പൗരത്വമുള്ള മാക് റൂഥർഫോർഡ് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽനിന്നാണ് യാത്ര തുടങ്ങുന്നത്. 18 വയസ്സുള്ള ട്രാവിസ് ലുഡ്‌ലോയുടെ പേരിലുള്ള ഗിന്നസ് റെക്കോഡ് തകർക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിലീസ്റ്റ്, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയവയാണ് യാത്രയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ. പൈലറ്റുമാരുടെ കുടുംബത്തിൽ ജനിച്ച റൂഥർഫോർഡ് ഏഴാം വയസ്സിൽ പിതാവിനൊപ്പം വിമാനം ഓടിക്കാൻ തുടങ്ങി. 15ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറി. ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ സഹോദരി 19 വയസ്സുള്ള സാറയുടെ പാതയിൽതന്നെയാണ് റൂഥർഫോർഡും സഞ്ചരിക്കുന്നത്. 

Tags:    
News Summary - The world's youngest pilot arrives in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.