മസ്കത്ത്: കോവിഡ് വാക്സിനെടുക്കാത്തവർക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കമ്മിറ്റി എടുത്ത് കളഞ്ഞിരുന്നു. മഹാമാരി കുറയുകയും രാജ്യം പഴയ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തതോടെ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനവും നിർത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയത്.
കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒഴിവാക്കിയിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഇ-മുഷ്‌രിഫ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂന്‍സ് എന്നീ രേഖകളും കോവിഡ് കാലത്ത് യാത്രകള്‍ക്ക് ആവശ്യമായിരുന്നു.
നിലവില്‍ ഇത്തരം രേഖകള്‍ ഒന്നുമില്ലാതെ യാത്ര ചെയ്യാനാകും. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചത് യാത്രകൾ കൂടുതൽ സുഗകരമാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.