മസ്കത്ത്: ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ വേദിയായി ഒമാനെ പരിഗണിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സ്ഥിരീകരിച്ച് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ. ചില മത്സരങ്ങൾ ഒമാനിൽ നടക്കാൻ സാധ്യതയുള്ളതായി അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് ശക്തമായ വെല്ലുവിളിയായ സാഹചര്യത്തിൽ ബി.സി.സി.ഐ യു.എ.ഇയിൽ നടത്തുന്നതിെൻറ സാധ്യത ആരായുകയായിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മത്സരങ്ങൾക്ക് നാലു വേദി ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇയിലെ മൂന്നു വേദിയും മസ്കത്തും മത്സരത്തിന് ഉപയോഗിക്കുക എന്ന നിർദേശമാണ് ഇപ്പോൾ ആലോചനയിലുള്ളത്.
ഇതുസംബന്ധിച്ച അവസാന തീരുമാനമെടുത്തില്ലെന്നും ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും മറുപടിക്ക് കാത്തിരിക്കുകയാണെന്നും അസോസിയേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മാസം 25നുമുമ്പ് വിഷയത്തിൽ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേദി മാറിയാലും മത്സരത്തിെൻറ ആതിഥേയത്വം ബി.സി.സി.ഐക്കുതന്നെയായിരിക്കും. വേദി പങ്കാളികൾ എന്ന നിലയിലാവും യു.എ.ഇയും ഒമാനും പ്രവർത്തിക്കുക. മസ്കത്തിൽ മത്സരങ്ങൾ എത്തിയാൽ ഒമാൻ ദേശീയ ടീമിനും ലോകകപ്പിൽ മാറ്റുരക്കാൻ സാഹചര്യമൊരുങ്ങും. ഒമാെൻറ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകാൻ സാധ്യതയുള്ള അവസരമാണിതെന്നും അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.