മസ്കത്ത്: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് ഇരകളുമായി ബന്ധപ്പെടുക. തുടർന്ന് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രലോഭിപ്പിക്കുകയാണ് ആദ്യം ചെയ്യുക.
പിന്നീട് ഇൗ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇരകളിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്. ബ്ലാക്ക്മെയ്ലിങ് അടക്കം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് ആർ.ഒ.പി നിർദേശിച്ചു. സദാചാര വിരുദ്ധമോ അസാന്മാർഗിക പ്രവർത്തനങ്ങൾക്കോ ആരെങ്കിലും പ്രേരിപ്പിച്ചാലോ അല്ലെങ്കിൽ ഇലക്ട്രോണിക് ബ്ലാക്ക്മെയ്ലിങ്ങിന് വിധേയമാക്കുകയോ ചെയ്താൽ പൊലീസിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.