മസ്കത്ത്: ഉയർന്നതോതിലുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാനായി ഒമാനും യുനൈറ്റഡ് കിങ്ഡവും കരാറിൽ ഒപ്പുവെച്ചു. ലണ്ടനിൽ നടന്ന ചടങ്ങിൽ യു.കെയുടെ ഇൻവെസ്റ്റ്മെന്റ് ഓഫിസും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിൽ യു.കെയുടെ നിക്ഷേപമന്ത്രി ലോർഡ് ജെറി ഗ്രിംസ്റ്റോണും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പ്രസിഡന്റ അബ്ദുസ്സലാം അൽ മുർഷിദിയുമാണ് കരാറിൽ ഒപ്പിട്ടത്. പുതിയ പങ്കാളിത്തം യു.കെയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ക്ലീൻ എനർജി, ടെക്നോളജി തുടങ്ങിയ മേഖലകളിലെ വാണിജ്യ നിക്ഷേപങ്ങളെ പിന്തുണക്കുകയും ചെയ്യും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖുമായി ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മിഡിലീസ്റ്റിലെ ദീർഘകാലമുള്ളതും തന്ത്രപ്രധാനവുമായ പങ്കാളിയാണ് ഒമാൻ. നിക്ഷേപത്തിലൂടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് യു.കെ നിക്ഷേപ മന്ത്രി ലോർഡ് ഗ്രിംസ്റ്റോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.