മസ്കത്ത്: ബുദ്ധിമുേട്ടറിയ സാമ്പത്തിക സാഹചര്യവും അനിശ്ചിതാവസ്ഥയും വാഹന വിപണിയെ ബാധിച്ചു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഇൗ വർഷത്തിെൻറ ആദ്യ നാലുമാസങ്ങളിൽ 22.7 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. 22,579 പുതിയ സ്വകാര്യ വാഹനങ്ങളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 29,208 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്. സാമ്പത്തിക ഞെരുക്കവും തൊഴിൽപരമായ അനിശ്ചിതാവസ്ഥയും കാരണം പുതിയ വാഹനങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷംമുതലേ കുറവ് അനുഭവപ്പെട്ടുവരുന്നതായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പ്രവാസികളിൽ അത്യാവശ്യക്കാർ മാത്രമാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ചില ഡീലർമാർക്ക് റമദാനിൽ സ്ഥിതിഗതികൾ കുറച്ച് ഭേദമായിരുന്നു. ഇൗ വർഷത്തെ ആദ്യ നാലുമാസ കാലയളവിൽ വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷനിലാണ് ഏറ്റവുമധികം കുറവുണ്ടായത്. 37.2 ശതമാനം. ടാക്സി രജിസ്ട്രേഷനിൽ 34.5 ശതമാനവും ബൈക്കുകളുടെ വിഭാഗത്തിൽ മൂന്ന് ശതമാനത്തിെൻറയും ഡ്രൈവിങ് സ്കൂൾ വിഭാഗത്തിൽ 18.9 ശതമാനത്തിെൻറയും കുറവുണ്ടായി. റെൻറ് എ കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രമാണ് ഇക്കാലയളവിൽ കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.