മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 43 തൊഴിലാളികളെ അധികൃതർ നിസ്വയിൽനിന്ന് പിടികൂടി. തൊഴിൽ മന്ത്രാലയം ദാഖിലിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെയും നിസ്വ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ലൈസൻസില്ലാതെ തെരുവ് കച്ചവടം നടത്തിയെന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രവാസി തൊഴിലാളികൾ ഒത്തുകൂടുന്നതടക്കമുള്ള പ്രദേശങ്ങളിലായിരുന്നു പരിശോധന. നിയമ നടപടികൾ പൂർത്തീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.