മസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രാലയം നടത്തുന്ന പരിശോധനകൾ തുടരുന്നു. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് വിലായതിൽനിന്ന് 16 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ലേബർ വെൽഫെയർ ഡയറക്ടറേറ്റ് ജനറൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവരിൽ ഏഴുപേർ തൊഴിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരുമായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.