മസ്കത്ത്: ഒമാനി പൗരൻമാർക്ക് വിസയില്ലാതെ തുർക്കിയയിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ചില രാജ്യങ്ങളിലെ സാധാരണ പാസ്പോർട്ട് ഉടമകൾക്ക് വിസ ഇളവു നൽകാനുള്ള തീരുമാനത്തിന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ദിവസങ്ങൾക്ക് മുനമ്പ് അംഗീകാരം നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. അമേരിക്ക, ബഹ്റൈൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ടൂറിസം ആവശ്യങ്ങൾക്കായി 90മുതൽ 180 ദിവസംവരെ തുർക്കിയയിൽ വിസയില്ലാതെ യാത്ര ചെയ്യാനാകും.
ഈ വർഷം ജൂണിൽ ഒമാനി പൗരന്മാർക്കുള്ള വിസ നിയമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുരാജ്യങ്ങളും എന്ന് ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലു പറഞ്ഞു. 2022ൽ, 130,000 ഒമാനികൾ ആണ് ടൂറിസം ആവശ്യങ്ങൾക്കായി തുർക്കിയ സന്ദർശിച്ചത്. നിലവിൽ, ഒമാൻ എയർ ഇസ്താംബൂളിലേക്കും ട്രാബ്സണിലേക്കും സലാം എയർ ഇസ്താംബൂളിലെ സബീഹ ഗോക്കൻ ഉൾപ്പെടെയുള്ള രണ്ട് വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.