മസ്കത്ത്: നഗരമാലിന്യങ്ങൾ കൂട്ടമായി തള്ളുന്ന കേന്ദ്രങ്ങൾ അടുത്തവർഷം ആദ്യത്തോടെ പൂർണമായി അടച്ചുപൂട്ടും. മാലിന്യസംസ്കരണത്തിനുള്ള പുതിയ സംവിധാനങ്ങൾ പൂർണമാകുന്നതോടെയാണ് പരമ്പരാഗതകേന്ദ്രങ്ങൾ ഒാർമയാവുക. ഒമാൻ എൻവയൺമെൻറൽ സർവിസസ് കമ്പനിയുടെ (ബിയ) ചുമതലയിൽ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ ശാസ്ത്രീയസംസ്കരണസംവിധാനങ്ങളോടെയുള്ള ആധുനിക മാലിന്യനിക്ഷേപകേന്ദ്രങ്ങൾ (എൻജിനീയേഡ് ലാൻഡ് ഫിൽ കേന്ദ്രങ്ങൾ) നിർമിച്ചുവരുകയാണ്. ബർക്ക, അൽ ഇസ് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം ആധുനികസംവിധാനങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
പരമ്പരാഗത മാലിന്യനിക്ഷേപകേന്ദ്രങ്ങൾ ഏറ്റവും അപകടകരവും സ്ഥിരമായി അടച്ചുപൂേട്ടണ്ടതുമാണെന്ന് ബിയ കോർപറേറ്റ് അഫയേഴ്സ് ഡിപ്പാർട്മെൻറ് ആക്ടിങ് മേധാവി യഹ്യ അൽ ഷാർജി പറഞ്ഞു. സമീപ കാലത്തായി മാലിന്യം കൈകാര്യംചെയ്യുന്നതിലും സംസ്കരണത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. േനരത്തേ രാജ്യത്ത് വിവിധയിടങ്ങളിലായി 380ലധികം തുറന്ന മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
ഇവിടങ്ങളിൽ പ്രതിദിനം അയ്യായിരത്തിലധികം ടൺ നഗര മാലിന്യം എത്തിയിരുന്നു. ഇരുനൂറിലധികവും അടച്ചുപൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവയാകും അടുത്തവർഷം ആദ്യമാസങ്ങളിൽ അടച്ചുപൂട്ടുക. മാലിന്യത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായ ഗുണഫലങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിെൻറ ആദ്യപടിയായാണ് സംസ്കരണമടക്കം ചുമതലകൾ സ്വകാര്യമേഖലക്ക് കൈമാറിയതെന്നും യഹ്യ അൽ ഷാർജി പറഞ്ഞു. രാജ്യത്ത് വ്യവസായമാലിന്യം ഉയർന്നതോതിലാണ്. ഇതടക്കം കണക്കിലെടുത്താണ് ‘ബിയ’ സമഗ്ര മാലിന്യസംസ്കരണസംവിധാനത്തിന് രൂപം നൽകിയത്.
തെർമൽ ട്രീറ്റ്മെൻറ് പ്ലാൻറ്, ഫിസിക്കൽ ആൻഡ് കെമിക്കൽ ട്രീറ്റ്മെൻറ് പ്ലാൻറ്, സോൾഡിഫിക്കേഷൻ പ്ലാൻറ്, നിർമാർജന സൗകര്യങ്ങൾ തുടങ്ങിയവ അടങ്ങിയ സംവിധാനങ്ങൾ ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ഒമാനിൽ പ്രതിവർഷം ഒന്നര ദശലക്ഷം ടൺ വ്യവസായ മാലിന്യമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതിൽ 1.2 ദശലക്ഷം ഖനന മേഖലയിൽ നിന്നുള്ള മാലിന്യങ്ങളാണ്. സൊഹാർ തുറമുഖത്തിനും സമീപത്തുമായുള്ള വ്യവസായസ്ഥാപനങ്ങളും വടക്കൻതീരത്തുമുള്ള സ്ഥാപനങ്ങളാണ് ഇൗ മാലിന്യങ്ങളിൽ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത്. ആശുപത്രികളിൽ നിന്ന് പ്രതിവർഷം 4500 ടൺ മാലിന്യവും ഉണ്ടാകുന്നുണ്ട്.
അപകടകരമായ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സമഗ്രസംവിധാനം 2020 ഒാടെ യാഥാർഥ്യമാകുമെന്നും യഹ്യ അൽ ഷാർജി പറഞ്ഞു. മാലിന്യസംസ്കരണസംവിധാനങ്ങൾ സ്വകാര്യമേഖലക്ക് കൈമാറുന്ന വിവരം ‘ബിയ’ നേരത്തേ അറിയിച്ചിരുന്നു. മസ്കത്ത് ഗവർണറേറ്റിലേത് ഒഴിച്ചുള്ള കരാറുകൾ ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.