മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽഹംറയിലുണ്ടായ കാട്ടുതീ പൂർണമായും അണയ്ച്ചു. റോയൽ ഒമാൻ പൊലീസും എയർഫോഴ്സും റോയൽ സായുധസേനയും സംയുക്തമായി നടത്തിയ പരിശ്രമത്തിലൂടെയാണ് തീയണച്ചത്. തീപിടിത്തം നടന്ന സ്ഥലത്ത് പരിശോധനക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.
തീപിടിത്തം മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുകയും പുനരധിവാസ പദ്ധതികൾ നിർദേശിക്കുകയുമാണ് പരിശോധനയുടെ ഉദ്ദേശം. വലിയ മലകളും മലയിടുക്കുകളും നിറഞ്ഞ മേഖലയിലായതിനാൽ തീയണക്കൽ ശ്രമകരമായിരുന്നു. നൂറുക്കണക്കിന് സേനാംഗങ്ങൾ ദീർഘനേരം ഹെലികോപ്ടറുകളും മറ്റു സജ്ജീകരണങ്ങളും ഉപയോഗിച്ച് പരിശ്രമിച്ചാണ് തീ കെടുത്തൽ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.