മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽഹംറയിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റാസ് അൽ ഹർഖ് മേഖലയിലെ ദുർഘടമായ മലനിരകളിലുള്ള വൃക്ഷങ്ങൾക്കും മറ്റുമാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്.
മലയിടുക്കുകളും മറ്റും നിറഞ്ഞ മേഖലയായിരുന്നതിനാൽ ഹെലികോപ്ടറിൽനിന്ന് വെള്ളമുപയോഗിച്ച് തീ കെടുത്താനാകുന്ന സാഹചര്യമായിരുന്നില്ല. തുടർന്ന് എയർഫോഴ്സിെൻയടക്കം വിമാനങ്ങളിൽ 250ഓളം സേനാംഗങ്ങളെ എത്തിച്ചാണ് തീ കെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.