മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) മൂന്നാമത്തെ രക്തദാന ക്യാമ്പ് ബൗശര്‍ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് വരെയായിരുന്നു ക്യാമ്പ്. സ്ത്രീകളുൾപ്പെടെ നൂറില്‍ പരം ആളുകള്‍ രക്തദാനം നടത്തി. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ഈ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ എംബസിയുടെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് അംബാസഡർ അറിയിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദേശീയ കോഓഡിനേറ്റര്‍ ഉല്ലാസ് ചെറിയാന്‍, മേഖല കോഓഡിനേറ്റര്‍ അമ്മുജം എന്നിവർ സംസാരിച്ചു.
ദേശീയ പ്രസിഡന്‍റ് സുനില്‍ കുമാര്‍ നന്ദി പറഞ്ഞു. മറ്റു ഭാരവാഹികളായ രാജന്‍ വി. കുക്കുറി, ബാബു തോമസ്, അന്‍സാര്‍ ജബ്ബാര്‍, ബിജു തോമസ്, ജിജി തോമസ്, മൊയ്തു വെങ്ങാട്ട്, ശൈഖ് റഫീഖ്, ലിജിഹാസ് എന്നിവര്‍ പങ്കെടുത്തു.ഡബ്ല്യു.എം.എഫ് മസ്‌കത്ത്, നിസ്‌വയിൽനിന്ന് അശ്വതി, സുഹറില്‍ നിന്ന് എം.കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തിലും അംഗങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.