മസ്കത്ത്: ആഭ്യന്തര യുദ്ധത്തിൽ പരിക്കേറ്റ യമൻ സ്വദേശികളെ ചികിൽസക്കായി ഒമാനിലെത്തിച്ചു. 50 പേരെയാണ് സലാലയിലെ അറബ് സെൻറർ ഫോർ ആർട്ടിഫിഷ്യൽ ലിമ്പ്സിൽ പ്രവേശിപ്പിച്ചത്. യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ടവരാണ് ഇവർ. ഇത് മൂന്നാം തവണയാണ് യമനിൽ നിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കുന്നത്. യമനി ജനതയോടുള്ള മനുഷ്യത്വപൂർണമായ പെരുമാറ്റത്തിന് ഒമാൻ സർക്കാറിനോടും ജനതയോടും പരിക്കേറ്റവർ നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിലാണ് അറബ് സെൻറർ ഫോർ ആർട്ടിഫിഷ്യൽ ലിമ്പ്സ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.