ദോഹ: ഖത്തറിൽനിന്നും സഹായവുമായി 60ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഭക്ഷ്യവസ്തുക്കളും, മരുന്നും, കമ്പിളി ഉൾപ്പെടെ ശൈത്യകാല അവശ്യവസ്തുക്കളുമായി 28 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗസ്സയിലേക്കയച്ചത്. ഒക്ടോബർ ഏഴ് മുതൽ തുടരുന്ന നിരന്തര സഹായങ്ങളുടെ തുടർച്ചയാണ് ചൊവ്വാഴ്ച അൽ അരിഷിലെത്തിയ 60ാമത്തെ വിമാനം. ഇതോടെ 1879 ടൺ വസ്തുക്കൾ ഖത്തർ ഗസ്സയിലേക്ക് അയച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.