ദോഹ: ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ, തത്തുല്ല്യമായ തുക അക്കൗണ്ടിലോ കരുതണം എന്ന നിബന്ധന പാലിക്കാത്ത യാത്രക്കാരെയാണ് വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് മടക്കിയത്.
കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഉച്ചക്ക് മുമ്പായെത്തിയ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ 10 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വെച്ചു. അധികൃതർ നിലപാട് കർക്കശമാക്കിയതോടെ ഇവർക്ക് അതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. സൗദിയിലേക്ക് പോകാനായി എത്തിയവരായിരുന്നു ഇവരെല്ലാം. മടക്കയാത്രക്ക് ടിക്കറ്റ് ചാർജായി എയർ ഇന്ത്യ 2000 റിയാൽ ആവശ്യപ്പെട്ടെങ്കിലും ഏറെ നേരത്തെ തർക്കത്തിനൊടുവിൽ 650 റിയാൽ ഇടാക്കിയാണ് തിരികെ വിമാനത്തിൽ കയറ്റിയത്.
ഓൺഅറൈവൽ യാത്രക്കാർ നിശ്ചിത തുക അക്കൗണ്ടിലോ കൈവശമോ കരുതണം എന്നത് നേരത്തെയുള്ള നിബന്ധനയാണ്. എന്നാൽ, പതിവായി പിശോധന ഉണ്ടാവില്ലെന്ന് മാത്രം. വ്യാഴാഴ്ച റാൻഡം പരിശോധന നടത്തിയപ്പോഴാണ് ഇവർ 17 പേരുടെ യാത്ര മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.