ദോഹ: ലുസൈല്‍ എക്സ്പ്രസ് ഹൈവേയുടെ ഭാഗമായി സ്ഥിരമായ ലുസൈല്‍ റോഡ് നിര്‍മാണം, മറ്റു സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയുടെ ഭാഗമായി ഉമര്‍ മുഖ്താര്‍ സ്ട്രീറ്റിലേക്കുള്ള ഉനൈസ സ്്ട്രീറ്റിന്‍െറ ഭാഗം താല്‍ക്കാലിമായി അടച്ചിടുമെന്ന് പബ്ളിക് വര്‍ക്സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.
ഡിസംബര്‍ 19 ശനിയാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് റോഡ് അടച്ചിടുക.
ഉമര്‍ മുഖ്താര്‍ സ്ട്രീറ്റനോട് ചേര്‍ന്ന ഉനൈസ റോഡിലെ സിഗ്നലും ഇതിന്‍െറ പരിധിയില്‍ പെടും. ഉനൈസ സ്ട്രീറ്റ് വഴി ഉമര്‍ മുഖതാര്‍ റോഡിലേക്കുള്ളവര്‍ പ്രാദേശിക പാതകളായ ഇബിന്‍ മന്‍സുര്‍ സ്ട്രീറ്റ്-അല്‍ മഷ്രിഫ് സ്ട്രീറ്റ്-അല്‍ ഖുലൈഫത് സ്ട്രീറ്റ്-അല്‍ ബയാന്‍ സ്ട്രീറ്റ് വഴി പോകണമെന്ന് അശ്ഗാല്‍ അറിയിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ വേഗത കുറച്ച് സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നിയമവ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നും അശ്ഗാല്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.