ഇറാഖില്‍ 26 ഖത്തര്‍ പൗരന്‍മാരെ സായുധസംഘം തട്ടിക്കൊണ്ടുപോയി

ദോഹ: സൗദി-ഇറാഖ് അതിര്‍ത്തിയില്‍ 26ഓളം ഖത്തര്‍ പൗരന്‍മാരെ സായുധസംഘം തട്ടിക്കൊണ്ടുപോയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആയുധധാരികളായ സംഘം സൗദി അതിര്‍ത്തി പ്രദേശമായ ബസായയിലെ സമാവ മരുഭൂമിയില്‍ വെച്ച് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയത്. ഖത്തറില്‍ നിന്ന് വേട്ടക്കായി പേയാതായിരുന്നു സംഘം. എന്നാല്‍, ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഖത്തര്‍ സ്വദേശികളെ സൗദി അതിര്‍ത്തി പ്രദേശത്ത് നിന്ന് തട്ടികൊണ്ടുപോയതായി ഖത്തര്‍ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചതായി  ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൗരന്‍മാരെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായും മന്ത്രാലയം അറിയിച്ചു. നൂറോളം വരുന്ന സംഘം അമ്പതിലധികം വാഹനങ്ങളിലത്തെിയാണ് ഖത്തരികളെ തട്ടിക്കൊണ്ടു പോയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തോക്കുകളുമായത്തെിയ നൂറോളം വരുന്ന സംഘം നായാട്ട് ക്യാമ്പിലേക്ക് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരച്ചുകയറിയതെന്ന് പൊലീസ് കേണലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.