ദോഹ: വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഏഷ്യക്കാരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു. വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടത്തെുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരം ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കടയില്‍ നിന്ന് വാച്ചുകളും സമ്മാനങ്ങളും വാങ്ങുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ പക്കല്‍ 47 വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുണ്ടായിരുന്നു. 4000 റിയാല്‍ വിലവരുന്ന ആപ്പിള്‍ ഐഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 30,000 റിയാലിന്‍െറ അനധികൃത ഇടപാടുകള്‍ നടത്തിയതായി ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി. കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതിയെ നിയമവകുപ്പിന് മുന്നില്‍ ഹാജരാക്കി.
വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 2347402, 66815757 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.