ദോഹ: കടുത്ത താപനില ഉയരുന്നതിനൊപ്പം രാജ്യത്ത് ഇടക്കിടെ വീശുന്ന പൊടിക്കാറ്റിനെ കരുതിയിരിക്കണമെന്ന് പൊതു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ സമയത്ത് പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുക്കാറ്റിന്‍െറ ഫലമായി അന്തരീക്ഷത്തില്‍ കലരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.പൊടി ശ്വാസകോശത്തിലത്തെിയാല്‍ ആരോഗ്യത്തെ ബാധിക്കുകയും അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പൊടികളും മണല്‍തരികളും ആന്തരികാവയവത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും ആസ്മ പോലുള്ള അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
പൊടിക്കാറ്റ് ഉണ്ടാകുമ്പോള്‍ ഇനി പറയുന്ന രീതിയിലുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യം പാലിക്കാന്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊടിക്കാറ്റ് വീശുന്നതിന്‍െറ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പ്രായമായവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. മൂക്ക്, കണ്ണ് എന്നിവയ്ക്ക് അടുത്തിഴടെശസ്ത്രക്രിയ നടത്തിയവര്‍ നേരിട്ട് പൊടി തട്ടുന്നത് ഒഴിവാക്കണം.
കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് ആരോഗ്യം പാലിക്കാന്‍ മന്ത്രാലയം പൊടി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വാതിലുകളും ജനാലകളും ശരിയായ വിധം അടച്ചിരിക്കണം. ഇടയ്ക്കിടെ മുഖവും മൂക്കും വായും കഴുകണം. പുറത്തിറങ്ങുമ്പോള്‍ മൂക്കും വായും എന്തങ്കെിലും ആവരണം കൊണ്ടോ നനഞ്ഞ ടവല്‍ കൊണ്ടോ സംരക്ഷിക്കുക.
ആവരണവും ടവലും ഇടക്കിടെ മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യന്‍ മറക്കരുത്. പുറത്തുപോകുമ്പോള്‍ കണ്ണട ധരിക്കണം. കണ്ണിന് അസ്വസ്ഥത തോന്നിയാല്‍ തിരുമ്മരുത്. പൊടിക്കാറ്റ് വീശുന്ന സമയത്ത് വാഹനങ്ങള്‍ക്കകത്തേക്ക് പൊടി കയറാതിരിക്കാന്‍ ശ്രദ്ധിക്കണം.പുറത്തു ജോലി ചെയ്യുന്നവര്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ക്രമീകരിക്കുകയും മുഖം മൂടികളും ഗ്ളാസുകളും ധരിക്കണം.അലര്‍ജി രോഗമുള്ളവര്‍ പ്രതിരോധ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം. ബുദ്ധിബുദ്ധിമുട്ടുണ്ടാകുന്ന പക്ഷം എമര്‍ജന്‍സി വിഭാഗത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ടു ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.