ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്്സ്ചേഞ്ച് പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിന്‍െറ സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെ.എം.സി.സി. കോഴിക്കോട്് മംവാഖ് മലപ്പുറത്തെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.
ഒഴിവുദിനത്തില്‍ ഒഴുകിയത്തെിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ക്ക് മുമ്പില്‍ നടന്ന അത്യന്തം ആവേശകരമായ രണ്ടാം സെമിഫൈനല്‍ മത്സരത്തിന്‍െറ തുടക്കത്തില്‍ ആധിപത്യം മംവാഖിന്‍്റെ ബൂട്ടുകളിലായിരുന്നുവെങ്കിലും കോഴിക്കോട്് വേഗം താളം കണ്ടത്തെി. ആക്രമണ ഫുട്ബാളിലൂന്നിക്കളിച്ച മലപ്പുറത്തെ കളിക്കാരെ മുഴുവന്‍ സ്വന്തം ഹാഫിലേക്ക് വലിച്ച്്് മതിലുകള്‍ തീര്‍ത്തുകൊണ്ട് കോഴിക്കോട് നിരന്തരം പ്രതിരോധിച്ചുകൊണ്ടിരുന്നു.
പക്ഷേ പതിനാലാം മിനുട്ടില്‍ മംവാഖിന്‍െറ ജംഷാദ് നല്‍കിയ ക്രോസിന് ഹാമിദലി മനോഹരമായി തലവെച്ചുകൊടുത്തപ്പോള്‍ കോഴിക്കോടിന്‍്റെ ഗോളി നിസഹായനായി. (1-0) ഗോള്‍ വഴങ്ങിയ കോഴിക്കോട് തിരിച്ചടിക്കാനുള്ള തന്ത്രങ്ങളുമായി പൊരുതിക്കളിച്ചു. 24-ാം മിനുട്ടില്‍ സല്‍മാനിലൂടെ തിരിച്ചടിച്ചു. (1-1.) രണ്ടാം പകുതി തുടങ്ങിയത് കോഴിക്കോടിന്‍െറ മുന്നേറ്റത്തോടെയായിരുന്നു.
അറുപതാം മിനുട്ടില്‍ പന്ത്രണ്ടാം നമ്പര്‍ താരം അനീഷിന്‍െറ ഉഗ്രന്‍ ഷോട്ടുതിര്‍ത്തപ്പോള്‍ മലപ്പുറത്തിന്‍്റെ ഗോളിക്ക് ഒന്നും ചെയ്യാനായില്ല (2-1) ഒരു ഗോളിന് പിന്നിലായ മംവാഖ് ഗോള്‍ മടക്കാനുള്ള സര്‍വശ്രമങ്ങള്‍ നടത്തിയെങ്കിലും കോഴിക്കോടന്‍ മേധാവിത്വത്തെ മറികടക്കാനായില്ല. അറുപത്തിയാറാം മിനുട്ടില്‍ മംവാഖ് താരത്തെ ഫൗള്‍ ചെയ്തതിന് കെ.എം.സി.സി. കോഴിക്കോടിന്‍െറ അനീഷിന് ചുവന്ന കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു പത്ത് കളിക്കാരുമായി കോഴിക്കോട്് ആധിപത്യം തുടര്‍ന്നു. 90 -ാം മിനുട്ടില്‍ മംവാഖിന് ഗോള്‍ പോസ്ററിനടുത്തു നിന്നു ലഭിച്ച ഫ്രീക്വിക്ക് ശ്വാസമടക്കി പിടിച്ചു ദര്‍ശിച്ച ഗ്യാലറിയെ നിരാശപ്പെടുത്തി റിയാസിന്‍്റെ അടി പുറത്തേക്കുപോയി.
മംവാഖിനെ തോല്‍പ്പിച്ച് കെ.എം.സി. സി. കോഴിക്കോട് ഫൈനലിലേക്ക് യോഗ്യതനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.