????????? ??????????? ??????????? ????????? ???????????? ????? ????????? ??????????????????????? ?????????????

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍; എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റി രൂപവല്‍ക്കരിച്ചു

ദോഹ: നാളെ മുതല്‍ നടപ്പാകുന്ന പുതിയ തൊഴില്‍ നിയമത്തിന്‍്റെ ഭാഗമായി പ്രവാസികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ലളിതവല്‍ക്കരിക്കുന്നതിന്‍െറ ഭാഗമായി  എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒരു പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങുന്നപക്ഷം എക്സിറ്റ് പെര്‍മിറ്റിന് തൊഴിലുടമയെ സമീപിക്കാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ നിയമപ്രകാരം, തൊഴിലുടമ എക്സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ പ്രവാസിക്ക്   എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. ആഭ്യന്തര മന്തരാലയം ലീഗല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലീം അല്‍ മറൈഖിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ആഭ്യന്തര മന്ത്രാലയം, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം, ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ് കമ്മിറ്റി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ  കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റി അപേക്ഷയില്‍ തീരുമാനം എടുക്കുകയും ബന്ധപ്പെട്ട തൊഴിലുടമയോട് വിശദീകരണം തേടുകയും ചെയ്യും. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമല്ളെങ്കില്‍ അപേക്ഷകന് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും. കേസുകളില്‍ പെടാത്തവര്‍ക്കായിരിക്കും ഈ ആനുകൂല്ല്യം ലഭിക്കുക. ഇനി കമ്മിറ്റി അപേക്ഷ തള്ളിക്കളയുകയാണങ്കില്‍ മന്ത്രിക്കും അപേക്ഷ നല്‍കാം. അതിന്‍മേലുള്ള മറുപടി 24 മണിക്കൂറിനകം അറിയാം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സമതി പ്രവര്‍ത്തിക്കുക. തൊഴില്‍ മന്ത്രാലയം പ്രതിനിധി ധി സാലിഹ് അല്‍ കുവാരി, മനുഷ്യാവകാശ കമ്മിറ്റി പ്രതിനിധി നായിഫ് മിസ്ബര് അല്‍ ശമ്മാരി, ആഭ്യന്തര മന്ത്രാലയം മനുഷ്യാവകാശ വിഭാഗം പ്രതിനിധി മേജര്‍ മുഹമ്മദ് അല്‍ കുബൈസി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.