ദോഹ: ഓഫീസുകളില്‍ പോക്കിമോന്‍ ഗോ കളിക്കുന്നത് പ്രമുഖ കമ്പനികള്‍ നിരോധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ വിവിധ ഓഫീസുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കിയതായാണ് വിവരം. പോക്കിമോന്‍ ഓണ്‍ലൈന്‍ ഗെയിം പുറത്തിറങ്ങിയതിന് ശേഷം മുതിര്‍ന്നവരും കുട്ടികളും ഈ കളിയില്‍ ലയിച്ചിരിക്കുന്നത് ജോലിയെ ബാധിക്കുന്നതായി രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശമുയര്‍ത്തിയിരുന്നു. സമൂഹത്തെ മടിയന്‍മാരാക്കുന്ന ഇത്തരം കളികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഇവ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ വിവിധ കമ്പനികള്‍ തീരുമാനിച്ചത്. നിരത്തിലും പൊതു സ്ഥലങ്ങളിലും പരിസരം മറന്ന് പോക്കിമോന്‍ കളിയിലേര്‍പ്പട്ടവര്‍ പല അപകടങ്ങിലും ചെന്ന് ചാടിയിരുന്നു. മനസ്സിനെ കളിയില്‍ മാത്രം കെട്ടിയിടാന്‍ മാത്രം ശേഷിയുള്ള ഇത്തരം ഗെയിമുകള്‍ നിരോധിക്കണമെന്ന അഭിപ്രായം രാജ്യാന്തര തലത്തില്‍ തന്നെ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ജൂലൈ ആറിനാണ് കുട്ടികളെയും മുതിര്‍ന്നവയെും ഒരു പോലെ സ്വാധീനിച്ച പൊക്കിമോന്‍ പുതിയ വീഡിയോ ഗെയിം റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.