ദോഹ: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് യൂറോപ്യന്‍ ടീമുകളുമായി ഖത്തര്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. മെയ് 29ന് ആസ്ട്രിയയില്‍ വെച്ച് അല്‍ബേനിയയുമായിട്ടായിരിക്കും ആദ്യ സൗഹൃദ മത്സരമെന്നും ഇന്നലെ ദേശീയ ടീം ആസ്ഥാനത്ത് നടത്തിയ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ഡാനിയല്‍ കാരിനോ അറിയിച്ചു. ആഗസ്റ്റ് 14നും 18നും ഇടയില്‍ രണ്ട് യൂറോപ്യന്‍ ടീമുകളുമായും മത്സരിക്കും. എന്നാല്‍ ഏതൊക്കെ ടീമുകളായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇത് കൂടാതെ ആഗസ്റ്റില്‍ തായ്ലന്‍റ് ടീമുമായും ഖത്തര്‍ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ആവശ്യമായ പരിചയ സമ്പത്ത് ഉണ്ടാക്കിയെടുക്കുകയാണ് ഖത്തര്‍ ദേശീയ ടീം ലക്ഷ്യമിടുന്നത്. 2018 ഫുട്ബാള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോരാട്ടങ്ങള്‍ കടുത്ത വെല്ലുവിളിയാണെന്നും അത് മറികടക്കുന്നതിലാണ് പൂര്‍ണ ശ്രദ്ധയെന്നും കാരിനോ വ്യക്തമാക്കി.
ആഗസ്റ്റ് 24നാണ് തായ്ലന്‍റുമായുള്ള സൗഹൃദമത്സരം. യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തായ്ലന്‍റ് ടീം ദോഹയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 20ന് നടക്കുന്ന അമീര്‍ കപ്പിന് ശേഷം 27 അംഗ ടീമിനെ ഒരുമിച്ചുകൂട്ടി അല്‍ബേനിയയുമായുള്ള മത്സരത്തിന് ഓസ്ട്രിയയിലേക്ക് തിരിക്കും. വരും നാളുകളില്‍ തിരക്കിലേക്കാണ് ദേശീയ ടീം പ്രവേശിക്കുന്നത്.
യൂറോപ്യന്‍ ടീമുമായുള്ള ഖത്തറിന്‍െറ അവസാന മത്സരം കഴിഞ്ഞ ജൂണില്‍ സ്കോട്ട്ലന്‍റിനെതിരെയായിരുന്നു. മത്സരത്തില്‍ ഖത്തര്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സെപ്തംബര്‍ ഒന്നിന് ഏഷ്യന്‍ യോഗ്യത റൗണ്ട് പോരാട്ടങ്ങളില്‍ ഗ്രൂപ്പ് സിയില്‍ ഇറാനുമായാണ് ഖത്തറിന്‍െറ ആദ്യ യോഗ്യത പോരാട്ടം. അതേ മാസത്തില്‍ തന്നെ ഗ്രൂപ്പിലെ മറ്റു ടീമുകളായ ദക്ഷിണ കൊറിയ, ഉസ്ബകിസ്ഥാന്‍ എന്നീ ടീമുകളുമായും റഷ്യന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തര്‍ മത്സരിക്കും. രണ്ടാം റൗണ്ട് യോഗ്യത പോരാട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ഖത്തര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. രണ്ടാം റൗണ്ടില്‍ ചൈനയോട് അവസാന മത്സരത്തിലേറ്റ തോല്‍വി മാത്രമാണ് ഖത്തറിന് നേരിടേണ്ടിവന്നത്. ഫൈനല്‍ റൗണ്ടില്‍ കടുത്ത വെല്ലുവിളിയാണ് ഖത്തറിന് നേരിടാനുള്ളത്. ഏഷ്യന്‍ വമ്പന്മാരായ ഇറാനും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പിലെ ശക്തര്‍. സിറിയ, ചൈന, ഉസ്ബെകിസ്ഥാന്‍ എന്നിവരാണ് മറ്റു ടീമുകള്‍. മെയ് 26 മുതല്‍ 30 വരെയാണ് ആസ്ട്രിയയില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.