ദോഹ: എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളായി മുനീര്‍ ഹുദവി -പ്രസിഡന്‍റ്, അസീസ് കൊളയാട-സെക്രട്ടറി, നൗഷാദ് കൈപ്പമംഗല- ട്രഷറര്‍, ജൗഹര്‍ പുറക്കാട് -വര്‍ക്കിംഗ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു കേരള ഇസ് ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റ് എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന ചെയര്‍മാന്‍ സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുത്വലാഖ് വിവാദത്തിലൂടെ ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍്റെ നീക്കത്തെ മുസ്ലിം സംഘടനകള്‍ ഒറ്റകെട്ടായി എതിര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു മുസ്തഫ ഹുദവി ആക്കൊട് മുഖ്യ പ്രഭാഷണം നടത്തി അബ്ദുല്‍ മജീദ് ഹുദവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഇസ്ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍്റ് മുഹമ്മദലി ഖാസിമി ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികളായി അബൂബക്കര്‍ ഹുദവി ചെമ്മാട് ( സീനിയര്‍ വൈസ് പ്രസിഡന്‍്റ്) സുബൈര്‍ ഫൈസി കട്ടുപ്പാറ, ജാവേദ് ഹുദവി കാസര്‍കോഡ്, അബ്ദുല്‍ നാസര്‍ ഫൈസി പട്ടാമ്പി (വൈസ് പ്രസിഡന്‍റുമാര്‍) റഫീഖ് മങ്ങാട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജാഫര്‍ കതിരൂര്‍, അബ്ദുല്‍ റഊഫ് വാഫി വയനാട് (ജോയിന്‍്റ് സെക്രട്ടറിമാര്‍ വിവിധ വിംങുകളുടെ ചെയര്‍മാന്‍,കണ്‍വീനര്‍ എന്നിവരായി അഷ്റഫ് ചക്കൊല, അലി വലകെട്ട് (വിഖായ) സൈനുദ്ദീന്‍ നിസാമി കാന്തപുരം, ജമാല്‍ നാദാപുരം (ഇബാദ്) സൈനുല്‍ ആബിദീന്‍ വാഫി, ആരിഫ് തോടന്നൂര്‍ (ട്രന്‍്റ്) അബ്ദുല്‍ മാലിക് ഹുദവി ക്ളാരി, മുഹമ്മദലി റഹ്മാനി (ഇസ്തിഖാമ ) നാസര്‍ കൈതക്കാട്, അലി അക്ബര്‍ മുള്ളൂര്‍ക്കര ( സഹചാരി) നിഹാദ് ചങ്ങരംകുളം, അബൂ താഹിര്‍ കൈപ്പമംഗലം ( സൈബര്‍വിംഗ്) എന്നിവരെ തിരഞ്ഞെടുത്തു.
അബൂബക്കര്‍ ഹുദവി അദ്യക്ഷത വഹിച്ചു. മുനീര്‍ ഹുദവി സ്വാഗതവും ജൗഹര്‍ പുറക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.