70ാമത് ഫിഫ കോൺഗ്രസ്​ 2020ൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സംസാരിക്കുന്നു

ദോഹ: ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ തൊഴിൽ പരിഷ്കരണങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ.ഖത്തറിലെ തൊഴിൽ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ഇൻഫാൻറിനോ ചൂണ്ടിക്കാട്ടി.70ാമത് ഫിഫ കോൺഗ്രസ്​ 2020ൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെൻറായിരിക്കും.നിങ്ങൾക്കൊരു മുന്നറിയിപ്പ് നൽകുകയാണ്, ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും നിങ്ങൾ സാക്ഷ്യംവഹിക്കാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിെൻറ നന്മക്കായി പ്രവർത്തിക്കാനുള്ള ശക്തി ഫുട്ബാളിനുണ്ട്. ഖത്തറിലെ തൊഴിൽ പരിഷ്കരണങ്ങൾക്ക് ഒഴുക്കിെൻറ ഗതി മാറ്റാനുള്ള ശക്തിയുണ്ട്. കളിയുടെ ഗതി തിരിച്ചുവിടാനുള്ള ശേഷിയുണ്ട്. ഇത് ഐ.എൽ.ഒ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ക്ലബ് ലോകകപ്പ് മാറ്റിവെക്കാൻ സാധ്യത

അടുത്ത വർഷം ആദ്യം ടൂർണമെൻറ് നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നു. ഡിസംബറിൽ ഖത്തറിൽ നടക്കാനിരുന്ന ഫിഫ ക്ലബ് ലോകകപ്പ് കോവിഡ്-19 സാഹചര്യത്തിൽ മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറിനോ.

2022ലെ ലോകകപ്പ് സംഘാടകരെന്ന നിലയിൽ തയാറെടുപ്പുകളുടെ ഭാഗമായാണ് രണ്ടു വർഷം തുടർച്ചയായി ഫിഫ ക്ലബ് ലോകകപ്പിന് ഖത്തറിനെ തെരഞ്ഞെടുത്തത്. 2019ൽ നടന്ന ചാമ്പ്യൻഷിപ് ലോക ശ്രദ്ധ നേടിയിരുന്നു. കോവിഡ്-19 സൃഷ്​ടിച്ച പ്രതിസന്ധി കാരണം ചില കോൺഫെഡറേഷനുകളിലെ ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾ ഡിസംബറിൽ പൂർത്തിയാകുകയില്ലെന്ന ആശങ്ക നിലനിൽക്കുന്നു. നേരത്തേ ആസൂത്രണം ചെയ്തതുപോലെ ഡിസംബറിൽ ചാമ്പ്യൻഷിപ് നടത്താൻ ഇതുമൂലം സാധിക്കുകയില്ല.

അടുത്ത വർഷം ആദ്യത്തിൽ ടൂർണമെൻറ് നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട് -ഇൻഫാൻറിനോ അറിയിച്ചു.ഏഴു ടീമുകൾ പങ്കെടുക്കുന്ന അവസാന ഫിഫ ക്ലബ് ലോകകപ്പ് കൂടിയായിരിക്കും ഖത്തറിലേത്. 2021 മുതൽ 24 ടീമുകളെ പങ്കെടുപ്പിച്ചായിരിക്കും ടൂർണമെൻറ് സംഘടിപ്പിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT