ദോഹ: രാജ്യത്ത് 2023 ജനുവരിയിൽ 226 കപ്പലുകളെത്തിയതായി ഖത്തർ പോർട്സ് മാനേജ്മെന്റ് കമ്പനി (മവാനി ഖത്തർ) അറിയിച്ചു. 2022 ജനുവരിയെ അപേക്ഷിച്ച് 2023 ജനുവരിയിൽ ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നറുകളിൽ 59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ചരക്കുനീക്കങ്ങളിൽ ബിൽഡിങ് മെറ്റീരിയലുകളും കന്നുകാലികളും യഥാക്രമം 10 ശതമാനവും 35 ശതമാനവും വളർച്ച രേഖപ്പെടുത്തി. പൊതു ചരക്ക് 113,568 ടണ്ണിൽ എത്തിയതായും മവാനി ഖത്തർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.