ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ വക്ര സർവിസ് സെന്റർ വഴി കഴിഞ്ഞ വർഷം 44,000 റസിഡന്റ് പെർമിറ്റുകൾ അനുവദിച്ചതായി റിപ്പോർട്ട്. 73,000 പേരാണ് വിവിധ ആവശ്യങ്ങൾക്കായി വക്ര സെന്ററിൽ സന്ദർശിച്ചത്. 1.04 ലക്ഷം സന്ദർശക വിസകളും കഴിഞ്ഞ ഒരു വർഷത്തിൽ അനുവദിച്ചതായി ക്യാപ്റ്റൻ ജാസിം മുഹമ്മദ് അൽ അലി പറഞ്ഞു. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സർവിസ് സെന്ററിന്റെ പോയ വർഷത്തെ പ്രവർത്തനങ്ങൾ വിശദമാക്കിയത്. സന്ദര്‍ശകര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ കേന്ദ്രം സമഗ്രമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദർശകർക്ക് എല്ലാ സേവനങ്ങളും ഒരു കൗണ്ടറിൽ ലഭ്യമാണ്. താമസരേഖ പുതുക്കൽ, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, എൻട്രി വിസ തുടങ്ങിയ നടപടിക്രമങ്ങൾ വ്യത്യസ്തമാണെങ്കിലും ഇടപാടുകൾ ഒരു കൗണ്ടറിൽ നടത്താൻ കഴിയും. മുതിർന്നവർക്കും, പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങൾക്കും കേന്ദ്രത്തിൽ പരിഗണന നൽകുന്നതായും ക്യാപ്റ്റൻ ജാസിം മുഹമ്മദ് അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.