ദോഹ: അറിവിന്റെ ആഴം തൊട്ട ഏഴര പതിറ്റാണ്ട് പിന്നിടുന്ന പ്രബോധനം വാരികയുടെ എഴുപത്തഞ്ചാം വാർഷികം സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ചു. ‘പ്രബോധനം ഏഴര പതിറ്റാണ്ട്’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സുബ്ഹാൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. മലയാളി ഇസ്ലാമിനെ വായിച്ച അനൗദ്യോഗിക പാഠശാലയാണ് പ്രബോധനം വരിക എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
സി.ഐ.സി. റയ്യാൻ സോൺ നടത്തിയ വെയിറ്റ് ലോസ് ചാലഞ്ചിൽ വിജയികളായ ശരീഫ് കെ.ബി, ഫായിസ് അബ്ദുല്ല, റഫീഖ് സൂപ്പി, മുഹമ്മദ് റാഫി, സമീർ സാലിഹ് എന്നിവരെയും ഐ.സി.ബി.എഫ്. പുരസ്കാരം ലഭിച്ച റഷാദ് പള്ളികണ്ടിയേയും ചടങ്ങിൽ ആദരിച്ചു.യൂനുസ് സലീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ് സുധീർ ടി.കെ. അധ്യക്ഷതവഹിച്ചു. സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം സ്വാഗതവും വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.