ദോഹ: ഹമദ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിെൻറ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. ഏഷ്യക്കാരാണിവരെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പെൺകുഞ്ഞിെന വിമാനത്താവളത്തിെൻറ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം മാതാവ് വിദേശത്തേക്ക് കടന്നിരുന്നു. ഒരു ഏഷ്യൻ രാജ്യത്തിെൻറ പാസ്പോർട്ടുള്ളയാളാണ് കുഞ്ഞിെൻറ മാതാവ്. ഇവർക്ക് ഖത്തറിൽ മറ്റൊരു ഏഷ്യൻ രാജ്യക്കാരനുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലാണ് ഗർഭം ധരിക്കുന്നത്. വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച ഇവർ തെൻറ വിമാനത്തിൽ ഖത്തർ വിടുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
കുഞ്ഞിെൻറ പിതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ജനിച്ചയുടൻ കുഞ്ഞിെൻറ ഫോട്ടോയും ഇതുസംബന്ധിച്ച സന്ദേശവും തനിക്ക് അവർ അയച്ചുതന്നിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞിെൻറ പിതാവ് ഇയാൾ തെന്നയാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള നീതിന്യായ സഹകരണത്തിലൂടെ മാതാവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമമാണ് മാതാവ് നടത്തിയതെന്നും ഇത് ഹീനമായ കുറ്റകൃത്യമാണെന്നും മാനുഷിക മൂല്യങ്ങൾക്കും ഖത്തരി നിയമങ്ങൾക്കും എതിരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 15 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വിമാനത്താവളത്തിെൻറ ഡിപ്പാർച്ചേഴ്സ് ലോഞ്ചിനടുത്ത ശുചിമുറിയുെട മാലിന്യപ്പെട്ടിയിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിെന കെണ്ടത്തിയതെന്ന് ക്യാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്മെൻറ് അറിയിച്ചു. ഉടൻ തന്നെ മികച്ച പരിചരണം നൽകുകയും ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം വിമാനത്താവള ഉദ്യോഗസ്ഥർ കുറ്റക്കാരെ കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ചില ജീവനക്കാർ ചട്ടം പാലിക്കാതെ സ്ത്രീ യാത്രക്കാരെ ദേഹപരിശോധന നടത്തിയിരുന്നു. ഈ ജീവനക്കാർ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ഖത്തരി പീനൽകോഡ് പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. മൂന്ന് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇവർക്കെതിെരയുള്ളത്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിനകത്തും പുറത്തും അധികൃതർ പരിശോധന നടത്തിയിരുന്നു. ഞെട്ടിക്കുന്ന കുറ്റകൃത്യം നടത്തിയവർ രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നാണ് ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചിരുന്നത്.
സിഡ്നിയിലേക്കുള്ള 13 സ്ത്രീ യാത്രക്കാരെയും ആംബുലൻസിൽ ദേഹപരിശോധനയും വൈദ്യപരിശോധനയും നടത്തിയിരുന്നു. ഈ സംഭവത്തിലാണ് വിമാനത്താവള സുരക്ഷ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.