ദോഹ: അപകടങ്ങളില്ലാത്ത നടപ്പാതയും സൈക്കിൾ പാതയുമെന്ന ലക്ഷ്യം ഉറപ്പാക്കി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ. കാൽനടപ്പാതയും സൈക്കിൾ പാതയും ഒരുമിച്ചുള്ള ട്രാക്കുകളിലെ അപകട നിരക്ക് പൂജ്യത്തിലെത്തിയതായും, പദ്ധതികളിൽ നടപ്പാക്കിയ ഉന്നത സുരക്ഷ മാനദണ്ഡങ്ങൾ നിർണായകമായെന്നും പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. റോഡ് അപകടങ്ങളിൽ നിന്നും കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടയും സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഉന്നത സുരക്ഷാ മാനദണ്ഡങ്ങളോടെ പെഡസ്ട്രിയൻ-സൈക്കിൾ ട്രാക്കുകൾ നിർമിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കാൽനട-സൈക്കിൾപ്പാതകളിലെ അപകട നിരക്ക് പൂജ്യത്തിനടുത്തെത്തിയെന്നും അശ്ഗാൽ ഹൈവേ െപ്രാജക്ട് വിഭാഗം മാനേജർ എൻജി. ബദർ ദർവീശ് പറഞ്ഞു.
സൈക്കിൾ ട്രാക്കെന്നത് പുതിയ സങ്കൽപമാണ്. സമൂഹത്തിന് സമാന്തര ഗതാഗത സംവിധാനം പ്രദാനം ചെയ്യുന്നതോടൊപ്പം പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിലും മുഖ്യ പങ്കു വഹിക്കുന്നുവെന്നും എൻജി. ദർവീശ് കൂട്ടിച്ചേർത്തു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽഖോർ തീരദേശ പാതയോട് സമാന്തരമായി നിർമിച്ച സ്പോർട്സ് ഒളിമ്പിക് ട്രാക്ക് രാജ്യത്ത് കായിക മേഖലയെ േപ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നിർമിച്ചിരിക്കുന്നത്. അൽഖോർ റോഡിെൻറ കിഴക്കൻ ഭാഗത്ത് ഈ വർഷം മേയ് മാസത്തിൽ 38 കിലോമീറ്റർ നീളത്തിൽ പെഡസ്ട്രിയൻ-സൈക്കിൾപ്പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. സൈക്ലിങ്, ജോഗിങ് എന്നിവയിൽ താൽപര്യമുള്ളവർക്ക് വലിയ അവസരങ്ങളാണിത് -അദ്ദേഹം വ്യക്തമാക്കി.
ട്രാക്കുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഒളിമ്പിക് ട്രാക്കിൽ നാലും എതിർവശത്തെ പൊതുട്രാക്കിൽ രണ്ടും സൈക്ലിങ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. നടക്കാനിറങ്ങുന്നവർക്കും സൈക്ലിസ്റ്റുകൾക്കും തീയതി, സമയം, കാലാവസ്ഥ, താപനില തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഇവ നൽകും. മോശം കാലാവസ്ഥയാണെങ്കിൽ മുന്നറിയിപ്പ് സംവിധാനവും ഇതിൽ സംവിധാനിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.