എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് മ​ത്സരങ്ങൾ ഇന്നുമുതൽ

ദോഹ: 2020 എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ മൂന്നുവരെ ദോഹയിൽ നടക്കും. ഗ്രൂപ് ഘട്ടം മുതൽ സെമിഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. അതിനിടെ, മത്സരത്തിന്​ ഖത്തറിലെത്തിയ സൗദി ക്ലബ് അൽ ഹിലാലിെൻറ അഞ്ചു താരങ്ങൾക്ക് കോവിഡ്-19 സ്​ഥിരീകരിച്ചു.

ഖത്തർ മെഡിക്കൽ അതോറിറ്റിയുമായി സഹകരിച്ച് ഖത്തറിലെത്തുന്ന എല്ലാ ക്ലബുകളിലെ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷ​െൻറ കീഴിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്.സൗദിയിൽനിന്നെത്തിയ അൽ ഹിലാൽ ക്ലബിെൻറ അഞ്ചു താരങ്ങൾക്കും ക്ലബ് മാനേജ്മെൻറ് അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ആതിഥേയ ക്ലബുകളിലൊന്നായ ദുഹൈൽ താരത്തിനും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഖലീഫ രാജ്യാന്തര സ്​റ്റേഡിയത്തിൽ സെപ്​റ്റംബർ 15ന് ഇറാഖി ക്ലബ് അൽ ശുർതയുമായാണ് അൽ ഹിലാൽ ക്ലബിെൻറ ആദ്യ മത്സരം.ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾക്കുള്ള സ്​റ്റേഡിയങ്ങളുടെ വിവരങ്ങൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ നേര​േത്ത പുറത്തുവിട്ടിരുന്നു. ലോകകപ്പിനുള്ള മൂന്നു സ്​റ്റേഡിയങ്ങൾ ഉൾപ്പെടെ നാലു സ്​റ്റേഡിയങ്ങളാണ് വേദിയാകുക.

വക്റയിലെ അൽ ജനൂബ് സ്​റ്റേഡിയം, ഖലീഫ രാജ്യാന്തര സ്​റ്റേഡിയം, എജുക്കേഷൻ സിറ്റി സ്​റ്റേഡിയം, അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയം എന്നിവിടങ്ങളിലാണ്​ മത്സരം. അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് നാലു സ്​റ്റേഡിയങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.ഗ്രൂപ് 'എ'യിൽ അൽ വഹ്ദ (യു.എ.ഇ), ഇറാഖ് പൊലീസ്​, ഇറാനിലെ ഇസ്​തിഖ്​ലാൽ, സൗദിയിലെ അൽ അഹ്​ലി എന്നിവരാണ് ഖലീഫ സ്​റ്റേഡിയത്തിൽ ഇറങ്ങുന്നത്.

ഗ്രൂപ് 'ബി'യിൽ സൗദിയിൽനിന്നുള്ള അൽ ഹിലാൽ, യു.എ.ഇയിൽനിന്നുള്ള ശബാബ് അൽ അഹ്​ലി, ഉസ്​ബക് ക്ലബായ പഖ്താകോർ, ഇറാനിൽനിന്നുള്ള ശഹ്ർ ഖൊദ്റോ എന്നിവർ അൽ ജനൂബ് സ്​റ്റേഡിയത്തിൽ കൊമ്പുകോർക്കും.ഗ്രൂപ് 'സി'യിൽ അൽ ദുഹൈൽ (ഖത്തർ), സൗദി അറേബ്യയിൽനിന്നുള്ള അൽ തആവുൻ, പെർസെ പൊലീസ്​ (ഇറാൻ), ഷാർജ (യു.എ.ഇ) എന്നിവർ എജുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിലും മത്സരിക്കും.

സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയത്തിൽ ഗ്രൂപ് 'ഡി' ടീമുകൾ മത്സരിക്കാനിറങ്ങും.അൽ സദ്ദ് ഖത്തർ, അൽ ഐൻ യു.എ.ഇ, ഇസ്​ഫഹാൻ ഇറാൻ, അൽ നസ്​ർ സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ് 'ഡി'യിലെ ടീമുകൾ.2020ലെ എ.എഫ്.സി ചാമ്പ്യൻസ്​ ലീഗിെൻറ പശ്ചിമമേഖല മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.ക്വാലാലംപുരിൽ നടന്ന എ.എഫ്.സി യോഗത്തിലാണ് ഖത്തറിെൻറ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.