ദോഹ: മധ്യവേനലവധിക്കാലത്ത് നാടണയാൻ കൊതിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയും യാത്ര സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വിമാന കമ്പനികളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് ഖത്തർ കേരളാ ഇസ്ലാഹി സെന്റർ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.ജീവിതം കരുപ്പിടിപ്പിക്കാൻ കടൽ കടന്നെത്തിയ പ്രവാസികളെ കറവപ്പശുവായി മാത്രം കാണുകയും കൂടുതൽ പേർ യാത്ര ചെയ്യുന്ന അവധിക്കാലത്ത് അവരെ പരമാവധി പിഴിയുകയും ചെയ്യുക എന്ന രീതി കാലങ്ങളായി തുടർന്ന് വരുന്നു. ഇതിൽ മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ എടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കൾ പരാജിതരായി മാറിയതായും പ്രസ്തുത കൗൺസിൽ അഭിപ്രായപ്പെട്ടു.പ്രസിഡന്റ് കെ.ടി ഫൈസൽ സലഫിയുടെ അധ്യക്ഷതയിൽ സലത ജദീദ് ക്യു.കെ.ഐ.സി ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ ജന. സെക്രട്ടറി മുജീബുറഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, മുഹമ്മദലി മൂടാടി, ഉമർ ഫൈസി മുതലായവർ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.