ദോഹ: അജ്യാൽ ചലചിത്രമേളയിലെ ഉദ്ഘാടനചിത്രം പ്രമുഖ ഇറാനിയൻ സംവിധായകൻ മാജീദ് മജീദിയുടെ 'സൺ ചിൽഡ്രൻ'. ഈവർഷം ആദ്യം വെനീസ് ഫിലിംഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്ത ഈ പ്രമുഖചിത്രത്തോടെയാണ് നവംബർ 18 മുതൽ 23 വരെ എട്ടാമത് അജ്യാൽ മേള നടക്കുക. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.െഎ) സംഘാടകരായ മേള ഇതാദ്യമായി ഓൺലൈനിലും അല്ലാതെയുമായാണ് നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്. ഡി.എഫ്.ഐയുടെ ഓൺലൈൻ സ്ക്രീനിങ് വഴി ഓൺലൈനായും ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ്, ലുസൈലിൽ തയാറാക്കിയ ൈഡ്രവ് ഇൻ സിനിമ എന്നിവയിൽ നേരി ട്ടെത്തിയും സിനിമകൾ ആസ്വദിക്കാനാകും.
ടിക്കറ്റ് നിരക്ക്, ഏതൊക്കെ സിനിമകൾ, സമയക്രമം തുടങ്ങിയ വിശദവിവരങ്ങൾ www.dohafilminstitute.com സൈറ്റിൽ ലഭ്യമാണ്. ബാലവേലയാണ് സൺചിൽഡ്രെൻറ പ്രമേയം. തങ്ങളുടെ കഴിവുകൾ പുറെത്തടുക്കാനുള്ള കുട്ടികളുടെ നൈസർഗികമായ കഴിവും പ്രശ്നങ്ങളെ അവർ അവരുടേതായ രീതിയിൽ നേരിടുന്നതുമാണ് ചിത്രം പറയുന്നത്. നവീനമായ ആശയങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള യുവാക്കളുടെയും കുട്ടികളുടെയും കഴിവും ഇതിലൂടെ സാമൂഹ്യമാറ്റത്തിെൻറ ചാലകശക്തിയായി അവർ മാറുന്നതും മജീദ് മജീദി പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നു. ഡി.എഫ്.ഐ പിന്തുണയോടെയുള്ള 24 സിനിമകളും ഇത്തവണ മേളയിലുണ്ട്. ഗ്രാൻറുകൾ, സാമ്പത്തികസഹകരണം, ഖത്തരി ഫിലിംഫണ്ട്, ഡി.എഫ്.ഐയുടെ ലാബുകളിലൂടെയും ശിൽപശാലകളിലൂെടയുമുള്ള മെൻറർഷിപ്പ് എന്നിങ്ങനെ വിവിധ തലങ്ങളിൽ ഡി.എഫ്.ഐയുടെ പിന്തുണയോടെയാണ് ഈ ചിത്രങ്ങൾ പൂർത്തിയായിരിക്കുന്നത്. ഇതിൽ അഭിമാനമുണ്ടെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്രതലത്തിൽ വിവിധ അംഗീകാരങ്ങൾ നേടിയ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങളാണ് മേളയിൽ ആകെ പ്രദർശിപ്പിക്കുന്നത്. 22 ഫീച്ചർ സിനിമകൾ, 50 ഷോർട്ട് ഫിലിമുകൾ എന്നിവ ഉൾെപ്പടെയാണിത്. പ്രമുഖ അറബ് സംവിധായകരുടെ 31 സിനിമകൾ, വനിതാസംവിധായകരുടെ 30 ചിത്രങ്ങൾ എന്നിവയും ഉൾെപ്പടും.
എല്ലാവിധത്തിലുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് അജ്യാൽ മേള. നിലവിൽ കോവിഡ് സാഹചര്യത്തിൽ ആളുകൾക്ക് പരസ്പരം കാണുന്നതിനും ഇടപഴകുന്നതിനും പരിമിതികളുണ്ട്. എങ്കിലും സിനിമകളുടെ വലിയ ലോകത്തിൽ ആളുകളെ പരസ്പരം അടുപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഡി.എഫ്.ഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ഇത്തവണ സിനിമകൾ കാണാനാകും. അതിർത്തികൾക്കപ്പുറത്ത് മിന മേഖലയിലെ എല്ലാ പ്രേക്ഷകർക്കും ഓൺലൈനിലൂടെ സിനികൾ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ 'വോക്സ് സിനിമാസ്', ലുസൈലിൽ തയാറാക്കിയ 'ൈഡ്രവ് ഇൻ സിനിമ' എന്നിവയിൽ നേരിട്ടെത്തിയും സിനിമകൾ കാണാം. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറ സഹകരണത്തോടെയാണ് 'ഡ്രൈവ് ഇൻ സിനിമ'സൗകര്യം സജ്ജമാക്കിയത്. ആളുകൾക്ക് വാഹനത്തിൽനിന്നിറങ്ങാതെ തന്നെ ബിഗ്സ്ക്രീനിൽ സിനിമകൾ കാണാനുള്ള സൗകര്യമാണിത്.
കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ, നോവോ സിനിമാസ്, ഉരീദു, മിശൈരിബ് പ്രോപർട്ടീസ്, ലുൈസൽ, ഖത്തരി ദിയാർ എന്നിവയാണ് ഡി.എഫ്.ഐയുടെ പങ്കാളികൾ.
അജ്യാൽ ഫെസ്റ്റിവെൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്. കോവിഡ് സാഹചര്യത്തിൽ യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഡി.എഫ്.ഐ പ്രവർത്തിക്കുന്നത്. സ്കൂളുകളുമായും കോളജുകളുമായും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. കുട്ടികളുെട വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ നേരിട്ട് സിനിമകൾ കാണാനാ ഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്. എല്ലാ രക്ഷിതാക്കൾക്കും തങ്ങളുെട മക്കൾ കോവിഡിൽനിന്ന് സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പിക്കാനാകും.
എല്ലാ സുരക്ഷാമാനദണ്ഠങ്ങളും പാലിച്ചാണ് നടപടിക്രമങ്ങൾ ഉണ്ടാവുക. ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ് ഹബ്' ആണ് ഇത്തവണത്തെ മെറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക് ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ് ഇതിലൂടെ സജ്ജമാവുക. ഇത്തവണ ജൂറി പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25വരെ ആക്കിയിട്ടുണ്ട്. നേരത്തേ ഇത് എട്ട് മുതൽ 21 ആയിരുന്നു. നേരിട്ട് സിനിമകാണാനെത്തുന്നവർ കർശനമായ കോവിഡ് മാനദണ്ഠങ്ങൾ പാലിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് വേണം. ശാരീരിക അകലം പാലിച്ച് ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും.
ജൂറി പ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പങ്കെടുക്കും. ക്യുറേറ്റഡ് ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമാപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ നടക്കുക. മൊഹാഖ് വിഭാഗത്തിൽ എട്ട് മുതൽ 12 വയസുവരെയുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വയസുവരെയുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വയസുവരെയുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജൂറി പ്രാഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.