?????????? ???????????

ആഗോള സുസ്​ഥിരത റേറ്റിങ്​: അൽ ബെയ്ത് സ്​റ്റേഡിയത്തിനും പഞ്ചനക്ഷത്ര പദവി

അൽഖോർ: 2022 ലോകകപ്പ് ചാമ്പ്യൻഷിപ്പി ​െൻറ ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയത്തിന് ആഗോള സുസ്​ഥിരത പുരസ്​കാരം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മ​െൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്​ഥിരത വിലയിരുത്തൽ സംവിധാന (ജി.എസ്.​എ.എസ്​)ത്തി ​െൻറ പഞ്ചനക്ഷത്ര പദവിയാണ് സ്​റ്റേഡിയത്തെ തേടിയെത്തിയിരിക്കുന്നത്. 2022 ലോകകപ്പിനുള്ള വേദികളിൽ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന രണ്ടാമത്തെ സ്​റ്റേഡിയമാണ് അൽബെയ്ത്. നേരത്തേ എജുക്കേഷൻ സിറ്റി സ്​റ്റേഡിയവും ജി.എസ്.​എ.എസ്​ പഞ്ചനക്ഷത്ര പദവി നേടിയിരുന്നു. ലോകകപ്പി ​െൻറ മറ്റു വേദികളായ ഖലീഫ രാജ്യാന്തര സ്​റ്റേഡിയം, വക്റ അൽ ജനൂബ് സ്​റ്റേഡിയം എന്നിവക്ക് ചതുർ നക്ഷത്ര പദവിയാണ് ലഭിച്ചിരിക്കുന്നത്.
സുസ്​ഥിരതക്കും നിർമാണം, രൂപരേഖ എന്നിവക്കുമുള്ള നിർണായകവും ഉന്നതവുമായ അംഗീകാരമാണ് അൽബെയ്ത് സ്​റ്റേഡിയത്തിന് ലഭിച്ചത്.

സ്​റ്റേഡിയത്തിന് പുറമെയുള്ള ഇളം നിറങ്ങൾ ഉള്ളിലേക്കുള്ള ചൂട്​ കുറക്കും. ഇത്​ ശീതീകരണ സംവിധാനത്തെ കാര്യക്ഷമമാക്കും. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂര ഊർജ ഉപഭോഗത്തിൽ കുറവ് ഉണ്ടാക്കും. ടർഫി ​െൻറ വളർച്ചക്ക് സൂര്യപ്രകാശം നേരിട്ട് എത്തിക്കാനും സഹായിക്കും. 80 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസംസ്​കൃത വസ്​തുക്കളുപയോഗിച്ചാണ് സ്​റ്റേഡിയത്തി ​െൻറ നിർമാണം. ഇതിൽതന്നെ 20ശതമാനം റീസൈക്കിൾചെയ്ത വസ്​തുക്കളുമാണ്​. പഞ്ചനക്ഷത്ര പദവി ലഭിച്ചതിൽ അഭിമാനിക്കുന്നതായി സ്​റ്റേഡിയം മാനേജർ ഡോ. നാസർ അൽ ഹാജിരി പറഞ്ഞു. ഭീമൻ പദ്ധതിയുടെ ഭാഗമായ എല്ലാവരുടെയും ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും ലോകകപ്പി​​െൻറ ഉദ്ഘാടന മത്സരം നടക്കുന്ന വേദിയെന്ന സവിശേഷ പദവിയും സ്​റ്റേഡിത്തിനാണുള്ളതെന്നും ഡോ. അൽ ഹാജിരി പറഞ്ഞു. 2022 ലോകകപ്പിനായുള്ള അടിസ്​ഥാന സൗകര്യ വികസന നിർമാണ പ്രവർത്തനങ്ങളിലെ സുസ്​ഥിരത കൈവരിക്കുന്നതിൽ സുപ്രീം കമ്മിറ്റി പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമായാണിത്​. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്​റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്​.

വരുന്ന തലമുറക്കുകൂടി പ്രയോജനപ്പെടുന്ന മാതൃകയിലാണ് സ്​റ്റേഡിയം നിർമാണമെന്നും സുപ്രീം കമ്മിറ്റി സുസ്​ഥിരത, പരിസ്​ഥിതി സീനിയർ മാനേജർ എൻജി. ബുദൂർ അൽ മീർ പറഞ്ഞു. ഖത്തറി ​െൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത തമ്പി​െൻറ മാതൃകയിലാണ് അൽഖോറിൽ നിർമാണം പൂർത്തിയായ അൽ ബെയ്ത് സ്​റ്റേഡിയം. മരുഭൂമിയിലെ സഞ്ചാരികൾക്കിടയിൽ ആതിഥേയത്വത്തി ​െൻറ പ്രതീകമായാണ് ഇത്തരം ട​െൻറുകൾ അറിയപ്പെടുന്നത്. പുരാതന കാലത്ത് നാടോടികൾ താമസിക്കുന്ന ട​െൻറായ ബൈത് അൽ ശഹറി ​െൻറ കറുപ്പും വെളുപ്പും നിറങ്ങളാണ് സ്​റ്റേഡിയത്തിന് നൽകിയിരിക്കുന്നത്. അകലെനിന്ന് കാണുന്ന ഒരാൾക്ക് വലിയ ഒരു ടെ ​െൻറന്ന് തോന്നിപ്പിക്കുംവിധമാണ് നിർമാണം. 60,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്​റ്റേഡിയത്തിൽ ഗ്രൂപ് ഘട്ടം മുതൽ സെമി ഫൈനൽ മത്സരങ്ങൾ വരെയാണ് നടക്കുക.

അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയാണ് അൽ ബെയ്ത് സ്​റ്റേഡിയത്തി ​െൻറ സവിശേഷതകളിൽ മറ്റൊന്ന്. ഒരു ബട്ടൻ അമർത്തുന്നതിലൂടെ മൂന്നു ഘട്ടങ്ങളിലായി പൂർണമായും തുറക്കാനും അടക്കാനും കഴിയുന്നതാണ് മേൽക്കൂര. പൂർണമായും അടക്കുന്നതിന് 20 മിനിറ്റാണെടുക്കുക. 60,000 ഇരിപ്പിടങ്ങളാണ് സ്​ഥാപിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പിനായി നിർമിക്കുന്ന രണ്ടാമത്തെ വലിയ സ്​റ്റേഡിയം കൂടിയാണിത്. ലോകകപ്പിനുശേഷം സ്​റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി ഇത് നൽകുകയും ചെയ്യും. 10 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് നിർമിക്കുന്ന സ്​റ്റേഡിയത്തിന് ചുറ്റുമായി മാളുകളും ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. മേഖലയിലെ അടിസ്​ഥാന സൗകര്യവികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - albaith stadium-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.