1.സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിൽനിന്ന്, സൂഖ് വാഖിഫിലെ ഈത്തപ്പഴമേള
ദോഹ: കനത്ത ചൂടിലും തിരക്കിന് ഒട്ടും കുറവില്ലാതെ സൂഖ് വാഖിഫിലെ ഈത്തപ്പഴ ഉത്സവ മേളം. വാരാന്ത്യ അവധി ദിനങ്ങളിൽ രാത്രി വൈകിയും സന്ദർശകർ പ്രവഹിച്ചതോടെ വിൽപനയും കുതിച്ചു കയറി.
വെള്ളിയാഴ്ച രാത്രിയിൽ പത്തു മണിവരെയായിരുന്നു മേള പ്രവർത്തിച്ചത്. അഞ്ചു ദിവസം കൊണ്ട് വിൽപന നൂറ് ടൺ കടന്നതായി സൂഖ് വാഖിഫ് അധികൃതർഅറിയിച്ചു.
12 ദിവസം നീളുന്ന ഈത്തപ്പഴമേള ആഗസ്റ്റ് മൂന്നുവരെ നീണ്ടു നിൽക്കും.
ആദ്യ ദിനം 16.92 ടണ്ണായിരുന്നു വിൽപനയെങ്കിൽ രണ്ടാം ദിനം 18.74 ടൺ, മൂന്നാം ദിനം 20 ടൺ, നാലാം ദിനം 22ടൺ, അഞ്ചാം ദിനം 22.52 ടൺ എന്നിങ്ങനെ വിറ്റഴിഞ്ഞു.
ശനിയാഴ്ച ഏറ്റവും കൂടുതൽ ആവശ്യക്കാർ അൽ ഖലാസ് ഈത്തപ്പഴത്തിനായിരുന്നു. 10 ടണ്ണാണ് ഈ ഇനം മാത്രം വിറ്റഴിഞ്ഞത്. ഷീസി 3.9 ടൺ, ഖിനയ്സി നാല് ടൺ, ബർഹി 2.5 ടൺ വിറ്റു.
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന മേളയിൽ 112 ഫാമുകളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.