അലി ബിൻ അലി ഹോൾഡിങ്ങ്സിന്‍റെ ‘ദോഹത്ന’യും ‘ആങ്കർ’ ഇന്നൊവേഷൻസ് ബ്രാൻഡും തമ്മിലെ വിതരണ കരാറിൽ ഒപ്പുവെച്ച ശേഷം കമ്പനി പ്രതിനിധികൾ 

'ആങ്കർ' ബ്രാൻഡ് ഉൽപന്നങ്ങളുടെ വിതരണവുമായി അലി ബിൻ അലി

ദോഹ: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആഗോള പ്രശസ്ത ബ്രാൻഡായ 'ആങ്കർ' ഇന്നൊവേഷൻസിന്‍റെ ഖത്തറിന്‍റെ വിതരണം സംബന്ധിച്ച് അലി ബിൻ അലി ഹോൾഡിങ്ങ്സിന്‍റെ 'ദോഹത്ന'യുമായി കരാറിൽ ഒപ്പുവെച്ചു. ദോഹയിലെ ഹോളിഡേ ഇന്നിൽ നടന്ന വിപുലമായ പരിപാടിയിലായിരുന്നു വിതരണാവകാശം സംബന്ധിച്ച സുപ്രധാന കരാറിൽ ഒപ്പുവെച്ചത്.

ചടങ്ങിൽ ദോഹത്‌ന ജനറൽ മാനേജർ മുഹമ്മദ് ഇമ്രാൻ, ദോഹത്‌ന സെയിൽസ് മാനേജർ ദീപക് ജയറാം, ആങ്കർ ഇന്നൊവേഷൻസ് സെയിൽസ് ജനറൽ മാനേജർ ഫറാസ് മെഹ്ദി എന്നിവർ കരാറിൽ ഒപ്പുവെച്ചു.

ദോഹത്‌ന ട്രേഡ് മാർക്കറ്റിങ് സൂപ്പർവൈസർ രാജേഷ് കുമാർ ഇടവൻ, ആങ്കർ ഇന്നൊവേഷൻസ് റീജനൽ ഹെഡ് ഓഫ് മാർക്കറ്റിങ് ഷർമിള ദുൻ, അസി. മാർക്കറ്റിങ് മാനേജർ ശ്യാം.ആർ. അയ്യർ തുടങ്ങിയവരും പങ്കെടുത്തു.

ആങ്കർ ബ്രാൻഡിന്‍റെ മികച്ച സാങ്കേതികതയിലുള്ള പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനവുമുണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജർ, ഹെഡ് സെറ്റ്, വിവിധ കോഡ് വയറുകൾ, പവർ ബാങ്ക്, സ്പീക്കർ തുടങ്ങി സെക്യൂരിറ്റി കാമറയും റോബോട്ട് വാക്വം ക്ലീനർ വരെയുള്ള വിവിധ ഉപകരണങ്ങൾ ആകർഷക വിലയിലാണ് ഉപഭോക്താക്കൾക്കായി ഖത്തർ വിപണിയിലെത്തിയിരിക്കുന്നത്.

അലി ബിൻ അലിയുടെ എക്സ് ക്ലൂസിവ് ഷോറൂമുകളിലും വിവിധ ഇലക്ട്രോണിക് ഗാഡ്‌ജറ്റ്‌ ഷോപ്പുകളിലും പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും ആങ്കർ ബ്രാൻഡ് ഉപകരണങ്ങൾ ലഭ്യമാവും. ഏറ്റവും ആധുനികവും പുതിയതും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങൾ ഖത്തറിലെ ഉപഭോക്താക്കളിൽ എത്തിക്കുവാനാണ് ദോഹത്ന ലക്ഷ്യമിടുന്നത്. ആങ്കർ ഉൽപന്നങ്ങളിലൂടെ ഈ മികവ് വർധിപ്പിക്കാൻ കഴിയുമെന്ന് ജനറൽ മാനേജർ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. 

Tags:    
News Summary - Ali bin Ali with the distribution of ‘Anchor’ brand products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT