അ​മീ​ർ ക​പ്പ്​​ഫൈ​ന​ലി​ന്‍റെ വേ​ദി​യാ​യ ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം

ദോഹ: ഖത്തറിന്‍റെ ഫുട്ബാൾ പ്രതാപവും പാരമ്പര്യവും പേറുന്ന അമീർ കപ്പ് ചാമ്പ്യൻഷിപ്പിന്‍റെ 50ാം സീസണിന് വെള്ളിയാഴ്ച കൊടിയിറക്കം. ഖലീഫ രാജ്യന്തര സ്റ്റേഡിയത്തിൽ സ്റ്റാർസ് ലീഗിലെ മുൻനിര ടീമുകളായ അൽ ദുഹൈൽ എഫ്.സിയും അൽ ഗറാഫ എഫ്.സിയും ഏറ്റുമുട്ടും.

രാത്രി ഏഴിനാണ് ആവേശം ഗാലറി നിറയുന്ന പോരാട്ടം. 18 തവണ ചാമ്പ്യൻമാരായ അൽ സദ്ദിനെ തോൽപിച്ചാണ് അൽ ദുഹൈൽ ഫൈനലിലെത്തിയത്. അൽ വക്റക്കെതിരായിരുന്നു അൽ ഗറാഫയുടെ ആധികാരിക ജയം.ഏഴു തവണ ചാമ്പ്യൻമാരായ അൽ ഗറാഫ, 2012ലാണ് അവസാനമായി കിരീടത്തിലും ഫൈനലിലുമെത്തിയത്.

അന്ന് അൽ സദ്ദിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നായിരുന്നു കിരീടനേട്ടം. 2018ലും 2019ലും കിരീടമണിഞ്ഞ അൽ ദുഹൈൽ മൂന്നു തവണയാണ് ഇതുവരെ അമീർ കപ്പിൽ മുത്തമിട്ടത്.

ലെഖ്വിയ എസ്.സി എന്ന പേരിൽ 2016ലായിരുന്നു ആദ്യമായി ടീം ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. ഗറാഫ മഞ്ഞക്കുപ്പായത്തിലും, അൽ ദുഹൈൽ ചുവപ്പിലുമായാവും ഖലീഫ സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത്.

സ്റ്റാര്‍സ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അൽ ദുഹൈലിനാണ് മത്സരത്തില്‍ മേല്‍ക്കൈ. ആഭ്യന്തര സീസണിന്‍റെ സമാപനവും, എന്നാൽ, ലോകകപ്പ് ആവേശങ്ങളിലേക്കുള്ള കിക്കോഫുമായി മാറുന്ന പോരാട്ടത്തിന് സാക്ഷിയാവാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷ.

40,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ 75 ശതമാനം കാണികൾക്കാണ് പ്രവേശനം. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 85 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. മികച്ച യാത്ര സംവിധാനങ്ങളും മറ്റും ഒരുക്കിയാണ് സംഘാടകർ കാണികളെ കാത്തിരിക്കുന്നത്.


അമീർ കപ്പ് @ 50


ഖ​ത്ത​റി​ലും അ​​റ​ബ്​ മേ​ഖ​ല​യി​ലും ഏ​റ്റ​വും പ്ര​ചാ​ര​വും പ​ഴ​ക്ക​വു​മു​ള്ള ​ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യി 1972ലാ​ണ്​ അ​മീ​ർ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്. ലീ​ഗ്​ ആ​വേ​ശ​ത്തി​നൊ​പ്പം ഏ​ത്​ ക്ല​ബു​ക​ളും അ​മീ​ർ ക​പ്പി​ൽ ഒ​രു മു​ത്തം കു​റി​ക്കാ​ൻ ​ആ​ഗ്ര​ഹി​ച്ചു. 1972-73 സീ​സ​ണി​ലാ​യി​രു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റ്. അ​ൽ അ​ഹ്​​ലി പ്ര​ഥ​മ ചാ​മ്പ്യ​ന്മാ​രു​മാ​യി. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഫ​സ്റ്റ്​ ഡി​വി​ഷ​ൻ ടീ​മു​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ്​ 1999ലാ​ണ്​ ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗ്​ ടീ​മു​ക​ളെ ​കൂ​ടി പ​ങ്കാ​ളി​ക​ളാ​യി 18 ടീ​മു​ക​ളു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. നോ​ക്കൗ​ട്ട്​ ഫോ​ർ​മാ​റ്റി​ൽ പു​രോ​ഗ​മി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ വി​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. എ​ങ്കി​ലും, പ്ര​താ​പ​ശാ​ലി​ക​ളാ​യ അ​ൽ സ​ദ്ദ്​ ത​ന്നെ ഏ​റ്റ​വും ഏ​റെ കി​രീ​ടം അ​ണി​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ലും ചാ​മ്പ്യ​ൻ​മാ​രാ​യ​ത്​ ഉ​ൾ​പ്പെ​ടെ 18 ത​വ​ണ കി​രീ​ട​മു​യ​ർ​ത്തി. അ​ൽ അ​റ​ബി എ​ട്ടും അ​ൽ ഗ​റാ​ഫ ഏ​ഴും അ​ൽ റ​യ്യാ​ൻ ആ​റും ത​വ​ണ ജേ​താ​ക്ക​ളാ​യി. 2009ൽ ​മാ​ത്രം പി​റ​വി​യെ​ടു​ത്ത അ​ൽ ദു​ഹൈ​ൽ ത​ങ്ങ​ളു​ടെ നാ​ലാം കി​രീ​ട​ത്തി​നു​വേ​ണ്ടി​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ന്‍റെ ലോ​ക​ക​പ്പ്​ വേ​ദി​ക​ളു​ടെ ഉ​ദ്​​ഘാ​ട​ന ഉ​ത്സ​വം കൂ​ടി​യാ​യാ​ണ്​ അ​മീ​ർ ക​പ്പ്​ ഫൈ​ന​ൽ മാ​റു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ലോ​ക​ക​പ്പി​നൊ​രു​ങ്ങി​യ അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യം കാ​യി​ക ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ച്ചാ​യി​രു​ന്നു അ​മീ​ർ ക​പ്പി​ന്‍റെ ഫൈ​ന​ൽ. 2020ൽ ​റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​നും, 2019ൽ ​അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​നും 2017ൽ ​ലോ​ക​ക​പ്പി​നാ​യി ന​വീ​ക​രി​ച്ച്​ ത​യാ​റാ​യ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​നും വേ​ദി​യാ​യ​ത്​ അ​മീ​ർ ക​പ്പ്​ ഫൈ​ന​ലു​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ചു.

Tags:    
News Summary - Amir Cup in the Golden Fifty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.